ഹെമറ്റോളജി വിഭാഗത്തിൽ ക്ലിനിക്കൽ ഫാർമസിയുടെ നൂതന സാധ്യതകൾ പങ്കുവെച്ച് 'സി-പാത്ത് 2026' ഏകദിന സമ്മേളനം ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

 
 c path 2026.jpg 0.6

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചുമായി (ഐപിഎ-കെഎസ്‌ബി) സഹകരിച്ച് 'സി-പാത്ത് 2026' (C-PATH 2026) എന്ന ഏകദിന സമ്മേളനം നടന്നു. 

ഹെമറ്റോളജി, ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ എന്നീ മേഖലകളിലെ ക്ലിനിക്കൽ ഫാർമസി പ്രവർത്തനങ്ങളുടെ പുരോഗതിയും രോഗീ പരിചരണത്തിലെ മികവും ലക്ഷ്യമിട്ടാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര സി-പാത്ത് 2026 ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ആസോസിയേഷൻ - കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ പി ജയശേഖർ മുഖ്യാതിഥിയായിരുന്നു. 

ബിലീവേഴ്സ് ആശുപത്രി അസോസ്സിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ ഏബൽ കെ സാമുവൽ ജോൺസൺ, ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്സി സി. ഫിലിപ്പ്, ക്ലിനിക്കൽ ഹെമറ്റോളജി അസ്സോസിയേറ്റ് പ്രൊഫ ഡോ ആകാശ് ചോഴക്കാട്,  ക്ലിനിക്കൽ ഫാർമസി വിഭാഗം മേധാവി ഡോ. ഗ്രേസ് മേരി ജോൺ, നിർമ്മല കോളേജ് ഓഫ് ഫാർമസി ഫോറം ചെയർപേഴ്സൺ ഡോ. സുജ എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

കീമോതെറാപ്പി സുരക്ഷാ മാനദണ്ഡങ്ങൾ, സപ്പോർട്ടീവ് കെയർ സമീപനങ്ങൾ, ബോൺ മാരോ ട്രാൻസ്‌പ്ലാന്റേഷൻ (ബിഎംടി) കാർ -ടി (CAR-T) സെൽ തെറാപ്പിയിലെ പുരോഗതി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും സമ്മേളനത്തിൽ നടന്നു.  

ഐ.പി.എ - കെ.എസ്.ബി ക്ലിനിക്കൽ ഫാർമസി ഡിസ്കഷൻ ഗ്രൂപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്കാര വിതരണവും, ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ, ഡോക്ടർമാർ, ഫാർമസി വിദ്യാർത്ഥികൾ എന്നിവരടക്കം ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.

ഹെമറ്റോ-ഓങ്കോളജി ഗവേഷണ സാധ്യതകളെക്കുറിച്ച് മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ റിസർച്ച് ഫെലോ ഡോ. തോമസ് ഐപ്പ് ക്ലാസ് നയിച്ചു. ബിലീവേഴ്സ് ആശുപത്രിയിലെ ക്ലിനിക്കൽ സ്പെഷ്യലിസ്റ്റുകൾ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.  

മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്കാര വിതരണവും, ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായിരുന്നു. ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ, ഡോക്ടർമാർ, ഫാർമസി വിദ്യാർത്ഥികൾ എന്നിവരടക്കം നൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ഡോ. സൂര്യ സോമൻ രേഖപ്പെടുത്തിയ കൃതജ്ഞതയോടെ സമാപിച്ചു.

Tags

Share this story

From Around the Web