ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലണ്ടൻ ഷോൾഡർ ക്ലിനിക് സർട്ടിഫൈഡ് പ്രാക്ടീഷണർ പരിശീലനം സംഘടിപ്പിച്ചു

 
 believers church medical college sholder clinic.jpg 0.6

തിരുവല്ല: തോളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അത്യാധുനിക ചികിത്സാരീതികളെക്കുറിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദ്വിദിനപരിശീലന പരിപാടി സംഘടിപ്പിച്ചു. 

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് നിർവഹിച്ചു. 

ലണ്ടൻ ഷോൾഡർ ക്ലിനിക് സർട്ടിഫൈഡ് ട്യൂട്ടറും ആർ.വി.സി.പി പ്രിൻസിപ്പലുമായ പ്രൊഫ. ഡോ. പൃഥ്വിരാജ് ആർ മുഖ്യപ്രഭാഷണം നടത്തി. 

ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള, എച്ച് ആർ വിഭാഗം മേധാവി സുധ മാത്യു, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ മുൻ വകുപ്പ് മേധാവി ഡോ. തോമസ് മാത്യു, റവ. ഫാ. തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. 

റീഹാബിലിറ്റേഷൻ ഡയറക്ടർ ബിജു മറ്റപ്പള്ളി ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും പി.എം.ആർ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ആൻ മേരി ജോൺ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

യുകെയിലെ പ്രമുഖ ഷോൾഡർ ഫിസിയോതെറാപ്പിസ്റ്റും മസ്കുലോസ്കെലെറ്റൽ ഗവേഷകനുമായ പ്രൊഫ.ഡോ. ജെറമി ലൂയിസ് ഓൺലൈൻ വഴി തിയറി ക്ലാസുകൾ നയിച്ചു. 

ഡോ. പൃഥ്വിരാജ് ആർ പ്രായോഗിക പരിശീലനസെഷനുകൾക്ക് നേതൃത്വം നൽകി. വിവിധ ആശുപത്രികളിൽ നിന്നുള്ള ഫിസിയോ തെറാപ്പിസ്റ്റുകൾ, ഫിസിയോതെറാപ്പി ഇന്റേണുകൾ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു. 

തോളുമായി ബന്ധപ്പെട്ട രോഗനിർണയം, ആധുനിക ചികിത്സാ സമീപനങ്ങൾ, പുനരധിവാസ രീതികൾ എന്നിവയെ ആസ്പദമാക്കി വൈജ്ഞാനികവും പ്രായോഗികവുമായ സെഷനുകൾ കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. 

പങ്കെടുത്തവർക്കെല്ലാം ലണ്ടൻ ഷോൾഡർ ക്ലിനിക് സർട്ടിഫൈഡ് പ്രാക്ടീഷണർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Tags

Share this story

From Around the Web