ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുറഞ്ഞ നിരക്കിൽ ഒ.പി സേവനം; 'ജനപ്രിയ ഹെൽത്ത് കെയർ' പദ്ധതിക്ക് തുടക്കമായി
തിരുവല്ല: സാധാരണക്കാരായ രോഗികള്‍ക്ക് ഗുണമേന്മയുള്ള ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 'ജനപ്രിയ ഹെല്‍ത്ത് കെയര്‍' പദ്ധതിക്ക് തുടക്കമായി.
രാവിലെ 9 മണിക്ക് ആശുപത്രി സെന്‍ട്രല്‍ കോര്‍ട്ട് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
അസോ ഡയറക്ടര്‍ സണ്ണി കുരുവിളയും കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ റീത്ത കരോളിന്‍ ഐസക്ക് എന്നിവര്‍ ചേര്‍ന്ന് ജനപ്രിയ കാര്‍ഡിന്റെ സമര്‍പ്പണം നടത്തി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ക്ലിനിക്ക് വിഭാവനം ചെയ്തിരിക്കുന്നത്.
ചടങ്ങില്‍ അസി ഡയറക്ടര്‍ ഡോ. സംഗീത മെറിന്‍ വര്‍ഗീസ് , പി ആര്‍ ഒ അസി മാനേജര്‍ വിന്നി എലിസബത്ത് ജോണ്‍സണ്‍, റവ. ഫാ. തോമസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
അര്‍ഹരായ രോഗികള്‍ക്ക് ആശുപത്രിയിലെ ഔട്ട്പേഷ്യന്റ് (OP) സേവനങ്ങളില്‍ ഈ പദ്ധതി വഴി ഇളവുകള്‍ ലഭ്യമാകും.
കുറഞ്ഞ നിരക്കിലുള്ള ഒ.പി ടിക്കറ്റുകളിലൂടെ ആധുനിക മെഡിക്കല്‍ സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷ ഏവര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ എത്തിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ബിലീവേഴ്സ് ആശുപത്രിയുടെ ഈ പുതിയ സംരംഭം.