ലോക ഹൃദയദിനം: ബിലീവേഴ്‌സ് ആശുപത്രിയിൽ ബോധവത്കരണ - വൈജ്ഞാനിക പരിപാടികൾ നടന്നു. അതി നൂതന ഹൃദയ ശസ്ത്രക്രിയാ ഉപകരണ സംവിധാനങ്ങൾ നാടിന് സമർപ്പിച്ചു

 
 believers church inauguration program.jpg 0.3

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകഹൃദയ ദിനം വിവിധ ബോധവത്കരണ - വൈജ്ഞാനിക പരിപാടികൾ നടത്തി ആചരിച്ചു.

ഹൃദ്രോഗ ചികിത്സയിലെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള നാല് ഉപകരണ സംവിധാനങ്ങൾ നാടിന് സമർപ്പിച്ചാണ് ലോക ഹൃദയ ദിനത്തിന് ബിലീവേഴ്സ് ആശുപത്രി തുടക്കം കുറിച്ചത്.

ഇതിൽ താക്കോൽദ്വാര മുറിവുകളിലൂടെ ഹൃദയശസ്ത്രക്രിയ ചെയ്യാൻ കഴിയുന്ന മൂന്ന് അതിനൂതന ഉപകരണങ്ങളും ഹൃദയധമനികളുടെ ഉൾവശം കാണാൻ കഴിയുന്ന ഒ സി റ്റി മെഷീനും ഇതിൽ ഉൾപ്പെടുന്നു. പത്തനംതിട്ട ജില്ലയിലെ ഈ സൗകര്യങ്ങൾ ഉള്ള ഒരേയൊരു കാർഡിയോ തൊറാസിക്ക് വിഭാഗമാണ് ബിലീവേഴ്‌സ് ആശുപത്രിയിലേത്.

റവ.ഫാ. തോമസ് വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമർപ്പണ ചടങ്ങിൽ ബിലീവേഴ്‌സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ബിലീവേഴ്‌സ് ഇന്റർനാഷണൽ ഹാർട്ട്‌ സെന്റർ മേധാവിയുമായ ഡോ. ജോൺ വല്യത്ത്, അസോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള, പീഡിയാട്രിക്‌ കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. സുരേഷ് കുമാർ, അഡൾട്ട് കാർഡിയോളജി വിഭാഗം മേധാവി ഡോ. ലീനാ തോമസ്,  സീനിയർ കൺസൾട്ടൻ്റ് ഡോ ടി യു സക്കറിയ, കാർഡിയോ  തൊറാസിക്ക് വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. കണ്ണൻ ആർ നായർ, അഡൽട്ട് കാർഡിയോളജി സീനീയർ കൺസൾട്ടൻ്റ് ഡോ. രവി ചെറിയാൻ മാത്യു,  ഡോ മിറ്റി ജോർജ്, ഡോ രമിതാ കെ ആർ,  കാർഡിയാക്ക് അനസ്തെറ്റിസ്റ്റുകളായ ഡോ സജിത്ത് സുലൈമാൻ, ഡോ ബെൻസൺ ഏബ്രഹാം, ഡോ ഡോണ എന്നിവർ  സംബന്ധിച്ചു.

ഹൃദയദിനത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ പരിപാടിയിൽ ഡോ. ജോൺ വല്യത്ത്, ഡോ. ആർ. സുരേഷ് കുമാർ എന്നിവർ സംശയങ്ങൾക്ക്  മറുപടി നൽകി. ജൂനിയർ ഡോക്ടർമാരെയും മെഡിക്കൽ ,നഴ്സിംഗ് അലൈഡ് വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്  കാർഡിയാക് ക്വിസ് മത്സരം നടന്നു.

കുഴഞ്ഞു വീഴുന്ന ആളിന് സി പി ആർ നൽകി ജീവൻ രക്ഷിക്കുന്നതുൾപ്പടെ ദൃശ്യവത്കരിച്ച ഫ്ലാഷ് മോബ് പരിപാടികൾക്ക് മാറ്റ് കൂട്ടി. അനാരോഗ്യകരമായ ഭക്ഷണ ക്രമം, വ്യായാമ കുറവ്, പുകയില -മദ്യ ഉപയോഗം തുടങ്ങിയ ഹൃദയ ആരോഗ്യത്തെ ബാധിക്കുന്ന അപകടങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി 2000 -ാം ആണ്ട് മുതലാണ് ലോക ഹൃദയ ദിനം ആചരിക്കാൻ തുടങ്ങിയത്.

Tags

Share this story

From Around the Web