സീനിയർ സിറ്റിസൺ ആക്റ്റീവ് എയ്ജിംഗ് ക്ലബ് ബിലീവേഴ്സ് ആശുപത്രിയിൽ ആരംഭിച്ചു

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ജെറിയാട്രിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസൺ ആക്റ്റീവ് എയ്ജിംഗ് ക്ലബ് (Believers Seniors' Active Aging Club- BSAAC) ആരംഭിച്ചു.
മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം, സാമൂഹിക ഇടപെടൽ, മാനസികാരോഗ്യ വളർച്ച എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ക്ലബ്ബിന്റെ ഉദ്‌ഘാടനം ബിലീവേഴ്സ് ആശുപത്രി അസ്സോസിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത് നിർഹഹിച്ചു.
മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ ഏബൽ കെ സാമുവൽ, ജെറിയാട്രിക്സ് വിഭാഗം മേധാവി ഡോ ലിഡിയാ ജേക്കബ്, കൺസൾട്ടന്റ് ഡോ അലീഷാ എസ് തോമസ്, റവ ഫാ തോമസ് വർഗീസ് എന്നിവർ സംസാരിച്ചു.
ഈ ക്ലബ്ബിന്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന, വ്യായാമപരിശീലനം, വിനോദപരിപാടികൾ, ഓർമ്മ ശക്തിപ്പെടുത്തുന്ന ഗെയിമുകൾ, സാമൂഹിക-സാംസ്കാരിക സംഗമങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
വാർധക്യത്തെ സന്തോഷത്തോടെയും സജീവമായും ആത്മവിശ്വാസത്തോടെയും നേരിടാൻ മുതിർന്നവർക്ക് കരുത്തായി മാറുക എന്നതാണ് ഈ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
ക്ലബ്ബിന്റെ ഉദ്ഘാടനത്തോടൊപ്പം നടന്ന ഓണാഘോഷത്തിൽ രോഗികളും മുതിർന്ന പൗരന്മാരും ആരോഗ്യപ്രവർത്തകരും സജീവമായി പങ്കെടുത്തു.