ഉറങ്ങും മുൻപ്.........നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും.
 

 
prayer

മര്‍ക്കോസ്‌ 4 : 24

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി...
കാരുണ്യവാനായ ഞങ്ങളുടെ നല്ല  ദൈവമേ... ഈ സന്ധ്യയിൽ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥനയ്ക്കായി  ഞങ്ങൾ ഒന്നിച്ചുചേരുന്നു. പകൽ മുഴുവൻ ഞങ്ങളെ കാത്തുപരിപാലിച്ച അങ്ങയുടെ അളവറ്റ സ്നേഹത്തിന് നന്ദി പറയുന്നു.
"ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയയ്‌ക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും." എന്ന അങ്ങയുടെ തിരു വചനം ഈ സമയം ഞങ്ങൾ ഭയഭക്തിയോടെ ധ്യാനിക്കുന്നു. കർത്താവേ, അങ്ങയുടെ പുത്രനായ യേശുവിനായി വഴി ഒരുക്കാൻ സ്നാപക യോഹന്നാനെ അയച്ചതുപോലെ, ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾക്ക് മുൻപേ അങ്ങയുടെ ദൂതന്മാരെ അയക്കണമേ.
ഞങ്ങൾ അറിയാത്ത, കാണാത്ത നാളെയുടെ വഴികളിൽ ഞങ്ങൾക്ക് മുൻപേ അവിടുന്ന് നടക്കണമേ. ഞങ്ങളുടെ യാത്രകളെയും, ജോലികളെയും, കുടുംബജീവിതത്തെയും അവിടുന്ന് ക്രമീകരിക്കണമേ. തടസ്സങ്ങളെല്ലാം നീക്കി ഞങ്ങളുടെ വഴികൾ സുഗമമാക്കണമേ. അങ്ങയുടെ ദൂതന്മാരുടെ സംരക്ഷണം ഞങ്ങൾക്ക് ചുറ്റും കോട്ടയായി നൽകണമേ.
ഈ രാത്രിയിൽ ഭയവും ആശങ്കകളും ഇല്ലാതെ, അങ്ങയുടെ ചിറകിൻ കീഴിൽ സമാധാനത്തോടെ ഉറങ്ങാൻ ഞങ്ങളെ സഹായിക്കണമേ. നാളത്തെ പുലരിയിലേക്ക് ജീവനോടെയും ആരോഗ്യത്തോടെയും ഞങ്ങളെ ഉണർത്തണമേ. ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ട് ഞങ്ങളെ അനുഗ്രഹിക്കുന്ന പിതാവായ ദൈവമേ... അങ്ങേക്ക് എന്നേക്കും സ്തുതിയും ആരാധനയും ഉണ്ടായിരിക്കട്ടെ...
ആമേൻ

Tags

Share this story

From Around the Web