ഉറങ്ങും മുന്‍പ്........ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം?
കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... ഏറ്റവും കൃപാലുവും അദൃശ്യമായി ഞങ്ങളുടെ കൂടെ നടക്കുകയും ഞങ്ങളെ അതീവ സൂക്ഷ്മതയോടെ നിത്യം പരിപാലിക്കുന്നവനുമായ ദൈവമേ. നൊന്തു പ്രസവിച്ച അമ്മ നല്‍കുന്നതിലും വലിയ സ്‌നേഹം നല്കി ഞങ്ങളെ ശക്തനാക്കുന്നവനെ, പകരം വയ്ക്കാനാകാത്ത അങ്ങയുടെ സ്‌നേഹത്തെ പ്രതി അങ്ങേ സന്നിധിയില്‍ വരുന്നു. ഞങ്ങള്‍ നിദ്രയിലായിരിക്കുമ്പോഴും ഈശോയെ ഉറക്കമില്ലാതെ അങ്ങ് അടിയങ്ങളെ കാക്കുന്നുവല്ലോ. ദൈവമേ ഈ രാത്രിയിലെ നിദ്രയില്‍ ദുഷ്ടസ്വപ്നമോ ദുഷ്ടാരൂപിയോ അടിയങ്ങളെ ബാധിക്കാന്‍ ഇടയാകരുതേ.
ഈശോയെ ഉറക്കത്തിലും ഉണര്‍വുള്ള ഒരു മനസ്സ് ഞങ്ങള്‍ക്ക് നല്‍കണമേ.
ദൈവമേ ഇന്ന് വരെ ഉണ്ടായ തിന്മകളും അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകളും ഓര്‍ത്തു മാപ്പപേക്ഷിക്കുന്നു.
ഇന്ന് ഞങ്ങളെ ആപത്തനാര്‍ത്ഥങ്ങളില്‍ നിന്ന് കാത്തു പരിപാലിച്ചതിനെ നന്ദി പറയുന്നു.
'നിന്റെ കാല്‍ വഴുതുവാന്‍ അവിടുന്ന് സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവന്‍ മയങ്ങുകയില്ല 'എന്ന തിരുവചനം ഈ നിമിഷം ഓര്‍ക്കുന്നു. ഈശോയെ അങ്ങയുടെ സ്‌നേഹവും പരിപാലനവും എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകണമേ... അമ്മേ മാതാവേ യൗസേപ്പ് പിതാവേ കാവല്‍ മാലാഖമാരെ വിശുദ്ധരെ... അടിയങ്ങളുടെ നിദ്രയില്‍ കാവലായിരിക്കണമേ... ആമേന്‍