ആക്രമണത്തിന് മുന്‍പ് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന വീഡിയോ; ദിവ്യബലി അര്‍പ്പണത്തിനിടെ വെടിവെയ്പ്പ് നടത്തിയത് ട്രാന്‍സ് വുമന്‍

മിന്നിപോളിസ് : അമേരിക്കയിലെ മിന്നിപോളിസിലെ കത്തോലിക്ക സ്‌കൂളിനോട് ചേര്‍ന്നുള്ള ദേവാലയത്തില്‍ പ്രഭാത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവെയ്പ്പ് ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.
ഇരുപത്തിമൂന്നുകാരനായ റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ ആണ് മിന്നിപോളിസിലെ കത്തോലിക്ക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.
പള്ളിയിലെ വെടിവയ്പ്പില്‍ രണ്ട് കുട്ടികളെ കൊല്ലുകയും 17 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതി ആക്രമണത്തിന് മുമ്പ് യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിന്നു. ക്രൈസ്തവ വിരുദ്ധതയും പൈശാചികതയും, യഹൂദ വിരുദ്ധതയും വംശീയതയും നിറച്ചതായിരിന്നു വീഡിയോ.
ക്രിസ്തുവിനെ പരിഹസിക്കുന്ന ചിത്രവുമായുള്ള വീഡിയോയും പ്രതി പങ്കുവെച്ചിരിന്നു. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാള്‍ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നത്. ഈ തോക്കുകളില്‍ പ്രസിഡന്റ് ട്രംപിനെ കൊല്ലുകയെന്നും 'നിങ്ങളുടെ ദൈവം എവിടെ', എന്നീ വാചകങ്ങള്‍ ആയുധങ്ങളില്‍ എഴുതിയിരിന്നു.
അതേസമയം, വെടിവെയ്പ്പിന് പിന്നാലെ പ്രതിയുടെ ചാനല്‍ യൂട്യൂബ് നീക്കംചെയ്തിട്ടുണ്ട്. മിന്നസോട്ട നഗരത്തിലെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള റസിഡന്‍ഷ്യല്‍ ഏരിയയിലെ കത്തോലിക്കാ ദേവാലയവുമായി ബന്ധമുള്ള സ്‌കൂളില്‍ ഏകദേശം 395 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.