ഓണത്തിന് മുന്‍പ് സബ്സിഡി നിരക്കില്‍ രണ്ട്ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയില്‍ നിന്ന് ലഭിക്കും

തിരുവനന്തപുരം: ഓണത്തിന് മുന്‍പ് സബ്സിഡി നിരക്കില്‍ രണ്ട്ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയില്‍ നിന്ന് ലഭിക്കും. ഓഗസ്റ്റില്‍ ഒരുലിറ്ററും സെപ്തംബറില്‍ ഒരു ലിറ്റര്‍ വീതമാണ് നല്‍കുക.
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ ലഭിക്കും. 349 രൂപ നിരക്കിലാണ് വെളിച്ചെണ്ണ ലഭിക്കുക. വിപണിയിലെ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
വെളിച്ചെണ്ണയുടെ വില സര്‍ക്കാര്‍ കുറച്ചതോടെ അതിന്റെ പ്രതിഫലനം മാളുകളിലും വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലും ദൃശ്യമായി തുടങ്ങി. നിലവിലുള്ള വെളിച്ചെണ്ണയുടെ വിലയില്‍ നിന്ന് 30 രൂപയില്‍ കൂടുതല്‍ വില കുറച്ചു നല്‍കാന്‍ കച്ചവടക്കാര്‍ തയ്യാറായി. വരും ദിവസങ്ങളില്‍ ഇനിയും വെളിച്ചെണ്ണയുടെ വില കുറയുമെന്നാണ് സൂചന.
സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കിയത് സാധാരണ കുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തത്രയും വില ഉയര്‍ന്നപ്പോഴാണ്. വെളിച്ചെണ്ണ ഉല്‍പ്പാദകരുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും വ്യവസായമന്ത്രി പി രാജീവും നടത്തിയ ചര്‍ച്ചയില്‍ വില കുറയ്ക്കാന്‍ ധാരണയായിരുന്നു.