ഉറങ്ങും മുൻപ്........കര്‍ത്താവാണ് എന്റെ ഇടയന്‍;എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.സങ്കീര്‍ത്തനങ്ങള്‍ 23 : 1
നല്ല ഇടയനായ ഞങ്ങളുടെ ഈശോയെ... ആശ്രയമില്ലാതെ കേഴുന്ന ഞങ്ങൾക്ക് വഴികാണിക്കുവാൻ നാഥാ. എഴുന്നള്ളി വരേണമേ. തൊണ്ണൂറ്റിയൊൻപത് നീതിമാന്മാരേക്കാൾ പാപിയും പരാജിതനുമായ എന്നെ നീ സ്നേഹിക്കുന്നുവല്ലോ. ഇനിയും അങ്ങയെ മനസ്സിലാക്കുവാൻ സാധിക്കാത്തവരുണ്ട്. അങ്ങേ പദ്ധതികൾ മഹത്തരവും വിജയം നൽകുന്നതുമാണെന്ന് ഞങ്ങളെ പഠിപ്പിക്കണമേ കർത്താവേ ഞങ്ങൾ അങ്ങയുടെ പിന്നാലെ വരുന്നു. ഇനിയും തെറ്റാതെ. മാറാതെ ഞങ്ങൾക്ക് വഴിവിളക്കാകണമേ. സ്വയം എടുക്കുന്ന തീരുമാനങ്ങൾ പലതും പാളിപ്പോകുന്നു. മുൻ കാല അനുഭവങ്ങൾ ഞങ്ങൾക്ക് അറിവുള്ളതാണ്. കർത്താവിനോട് ചേർന്ന് നിൽക്കുവാൻ ശക്തി തരണമേ. ഈശോയെ അങ്ങ് ഞങ്ങളുടെ ജീവിതത്തിൽ നിറയണമേ. ഞങ്ങള വിശുദ്ധീകരിക്കണമേ സ്വന്തമാക്കണമേ. കർത്താവാണ് ഞങ്ങളുടെ പ്രകാശം ഇന്നുമെന്നേക്കും അങ്ങനെ തന്നെ. പാപത്തിന്റെ കെണികളുമായി സാത്താൻ കാത്തുനിൽക്കുന്നു.
മായക്കഴ്ചകളുമായി അവൻ ആയിരങ്ങളെ വലയിലാക്കുന്നു. കൗമാരപ്രായക്കാരെയും യുവാക്കളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു. ഭാവിയെന്ത് എന്ന് ആശങ്കപ്പെട്ടുകഴിയുന്ന യുവത്വങ്ങളെ നേരായ പാതയിൽ നയിക്കണെ. വിജയം നൽകുന്ന രാജാവ് അങ്ങ് മാത്രമെന്ന് സകലരെയും ഓർമ്മപ്പെടുത്തണമേ. ഇസ്രായേലിനെ നീണ്ട നാൽപതുവർഷം മരുഭൂമിയിലൂടെ വഴി നടത്തിയ ദൈവം ഞങ്ങളെയും കൈവിടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. അങ്ങിൽ നിന്നും അകലാൻ ഞങ്ങളുടെ മനസ്സുകളെ അനുവദിക്കരുതേ. ഞങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയുന്നത് അങ്ങേക്ക് ഒപ്പമായിരിക്കട്ടെ.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ... ആമേൻ