ഉറങ്ങും മുൻപ്.........ഞാന്‍ അവരെ കടാക്ഷിച്ച്‌ അവര്‍ക്കു നന്‍മ വരുത്തും; ഈ ദേശത്തേക്കു തിരികെക്കൊണ്ടുവരുകയും ചെയ്യും.  ജറെമിയാ 24 : 6

 
PRAYER

ഞങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന യേശുനാഥാ... അങ്ങയ്ക്കായ് ജീവിക്കുവാൻ ഞങ്ങൾക്ക് ശക്തിയും ധൈര്യവും തരേണമേ പലപ്പോഴും ദൈവമേ അങ്ങേ ശബ്ദം കേൾക്കാതേ ഞങ്ങൾ നടന്നുനീങ്ങിയ വഴികൾ ഞങ്ങൾക്ക് പരാജയം സമ്മാനിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ് തിരികെ അങ്ങിലേക്ക് നടന്നടുക്കുവാൻ ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. ഈ പ്രാർത്ഥനാവേളയിൽ ഞങ്ങളെ പൂർണ്ണമായി ഏറ്റെടുക്കണമേ. ജോലിയില്ലാതെയും ഉപജീവനത്തിനു വഴിയില്ലാതെയും നട്ടം തിരിയുന്ന മക്കളെ തൃക്കൺപാർക്കണമേ. വളരെ പ്രത്യേകിച്ച് ജോലിനഷ്യമായ മക്കളെയും / കടബാധ്യതയിൽ ആത്മഹത്യയെക്കുറിച്ച് ആലോച്ചിച്ച് മനം തകർന്നിരിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ അങ്ങ് കാണാതെ പോകല്ലേ. വിദേശത്ത് ജോലി തേടി പോയി ഒറ്റപ്പെട്ടു പോയ പ്രവാസികളെ ജന്മനാട്ടിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാൻ കൃപ അരുളണമേ...
 നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്റെ നാമത്തിൽ... ആമേൻ

Tags

Share this story

From Around the Web