ഉറങ്ങും മുൻപ്.........അവര്‍ക്കു ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും. അവരുടെ ശരീരത്തില്‍ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസള ഹൃദയം ഞാന്‍ കൊടുക്കും
Apr 24, 2026, 21:29 IST
സ്നേഹത്തിൻ്റെ ഉറവിടമായ ഞങ്ങളുടെ നല്ല ഈശോയെ... അങ്ങയുടെ ചങ്കിലെ ചോര കൊണ്ട് ഞങ്ങളെ സ്നേഹിച്ചതുപോലെ മറ്റാരും ഞങ്ങളെ സ്നേഹിക്കില്ല. ഞങ്ങൾക്കായി കുത്തിത്തുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ. ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കേണമേ. അറിഞ്ഞോ അറിയാതെയോ അങ്ങേ സ്നേഹത്തിൽ നിന്നും ഓടിയകന്ന നിമിഷങ്ങളെയും സാഹചര്യങളെയും ഓർത്ത് ഞങ്ങൾ അങ്ങയോട് മാപ്പുചോദിക്കുന്നു. അങ്ങേ തിരുഹൃദയത്തിൽ നിന്നും ഉറവ വറ്റാത്ത ആ സ്നേഹക്കടലിൽ നിന്നും സ്നേഹത്തിന്റെ തീജ്വാലകൾ ഞങ്ങളിലേക്കും ഞങ്ങൾക്ക് ചുറ്റുമുള്ളവരിലേക്കും ഒഴുക്കണമേ. ഇന്നുമുതൽ മരണം വരെ ഈ തിരുഹൃദയത്തിനു ചേർന്ന വിധം സ്നേഹബന്ധങ്ങളെ ചേർത്തുപിടിക്കാൻ ഞങ്ങളെ സഹായിക്കണമേ. ഇന്നുമെന്നും ഞങ്ങൾക്കായി കാത്തിരിക്കുന്ന സ്നേഹം അങ്ങ് മാത്രമാണ് ഈശോയേ... എല്ലാം അങ്ങയിൽ വിട്ടുതരുന്നു... മറ്റൊരു സ്നേഹത്തിനും അങ്ങേക്ക് പകരമാവാൻ കഴിയില്ല!! നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും... ആമേൻ