ഉറങ്ങും മുൻപ്.........
അവനെ ക്രൂശിക്കണമെന്ന്‌ അവര്‍ നിര്‍ബന്‌ധപൂര്‍വം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവസാനം അവരുടെ നിര്‍ബന്‌ധംതന്നെ വിജയിച്ചു.

 
prayer

ഞങ്ങൾക്കുവേണ്ടി കാൽവരിയിൽ ക്രൂശിതനായ ഈശോയെ... ഞങ്ങൾ അങ്ങയെ ആരാധിച്ചു വണങ്ങുന്നു. ഈശോയെ പീഢാസഹന സമയത്തും പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ എന്ന് പിതാവിനോട് പ്രാർത്ഥിച്ച അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു. ഈ പെസഹാ രാത്രിയിൽ അങ്ങയുടെ പീഢാസഹനങ്ങളെ ധ്യാനിക്കുവാൻ ഞങ്ങളെ ഒരുക്കിയത് ഓർത്ത് അങ്ങേയ്ക്ക് നന്ദി പറയുന്നു. കുരിശു കൊണ്ടുള്ള കാൽവരി യാത്രയിൽ അങ്ങ് അനുഭവിച്ച വേദനകളെ ഓർത്ത് ഞങ്ങൾ വിലപിക്കുന്നു. പാപമില്ലാത്തവനായിരുന്നിട്ടും ഞങ്ങളുടെ പാപപരിഹാരാർത്ഥം കുരിശു വഹിച്ചുകൊണ്ട് കാൽവരിയിലേക്കുള്ള അങ്ങയുടെ യാത്ര ദുരിതമായിരുന്നുവല്ലോ. സ്നേഹനാഥാ ഞങ്ങളെ നീ ആരാധിക്കുന്നു വണങ്ങുന്നു... പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ

Tags

Share this story

From Around the Web