ഉറങ്ങും മുൻപ്........
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും; നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും
Updated: May 23, 2026, 20:10 IST
സൈന്യങ്ങളുടെ ദൈവമായ കർത്തവേ... സർവ്വശക്തനായ പിതാവേ, ഈ സന്ധ്യാസമയത്ത് അങ്ങയുടെ സന്നിധിയിലേക്ക് ഞങ്ങൾ അണയുന്നു. പകൽ മുഴുവൻ അങ്ങയുടെ കരുതലിൽ ഞങ്ങളെ വഴിനടത്തിയ വൻകൃപയ്ക്കായി കോടാനുകോടി നന്ദി അർപ്പിക്കുന്നു.
കർത്താവേ, അവിടുന്ന് അരുളിച്ചെയ്ത വചനം ഞങ്ങളുടെ കുടുംബത്തിന്മേൽ ഞങ്ങൾ ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്നു. മാറ്റമില്ലാത്ത ദൈവത്തിന്റെ വാഗ്ദത്തങ്ങളെ വിശ്വസിച്ചുകൊണ്ട് ഞങ്ങളുടെ തലമുറകളെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. ദൈവമേ, അന്ധകാരത്തിന്റെ ശക്തികൾക്കോ ശത്രുവിന്റെ കൗശലങ്ങൾക്കോ ഞങ്ങളുടെ മക്കളെയോ കുടുംബത്തെയോ തൊടുവാൻ സാധിക്കാത്തവണ്ണം അങ്ങയുടെ പ്രബലമായ കൈകളാൽ ഞങ്ങളെ മൂടണമേ. അങ്ങയുടെ വചനം ഞങ്ങളുടെ സന്തതികളുടെ മേൽ ഒരു വലിയ കോട്ടയായിരിക്കട്ടെ.
ഞങ്ങളുടെ കുടുംബത്തിന്റെ അടിത്തറ യേശുക്രിസ്തുവാകുന്ന പാറമേൽ ഉറപ്പിക്കണമേ. ലോകത്തിന്റെ തിന്മകളോ പാപത്തിന്റെ പ്രലോഭനങ്ങളോ ഞങ്ങളെ തകർക്കാതിരിക്കട്ടെ. തലമുറകളോളം ദൈവഭയത്തിലും വലിയ അനുഗ്രഹത്തിലും ജീവിക്കുവാൻ ഞങ്ങളുടെ മക്കളെ അവിടുന്ന് ഒരുക്കണമേ. എല്ലാ അപര്യാപ്തതകളെയും മാറ്റി, അങ്ങയുടെ സ്വർഗ്ഗീയ സമൃദ്ധി ഞങ്ങളുടെ ഭവനത്തിൽ നിറയ്ക്കണമേ.
ഈ രാത്രിയിൽ അങ്ങയുടെ തിരുസാന്നിധ്യം ഞങ്ങളുടെ ഒപ്പമുണ്ടായിരിക്കട്ടെ. എല്ലാ ഭയങ്ങളെയും ആശങ്കകളെയും യേശുവിന്റെ നാമത്തിൽ ഞങ്ങൾ ദൂരീകരിക്കുന്നു. അങ്ങയുടെ പരിശുദ്ധ ദൂതന്മാരെ ഞങ്ങളുടെ വീടിനു ചുറ്റും കാവൽ നിർത്തണമേ. സമാധാനത്തോടെ ഉറങ്ങുവാനും, നാളെ പ്രത്യാശയോടെ പുതിയൊരു പുലരിയിലേക്ക് ഉണരുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
യേശുക്രിസ്തുവിന്റെ അതിശക്തമായ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു... ആമേൻ