ഉറങ്ങും മുൻപ്.........
അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്‌തതുകൊണ്ട്‌ പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ

 
prayer
പിതാവായ ദൈവമേ അവിടുത്തെ അറിയുക എന്നതാണല്ലോ ജ്ഞാനത്തിന്റെ പൂർണ്ണത... കർത്താവേ അവിടുത്തെ അറിയുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ. അങ്ങയെ പറ്റിയുള്ള ചിന്തകളിൽ മുഴുകുവാനും, പ്രാർത്ഥിക്കുവാനും കൃപ നൽകണമേ. അവിടുത്തെ വഴികളിൽ നിന്നും അകന്നു പോകുവാൻ അനുവദിക്കരുതേ. നാഥാ, അവിടുത്തെ ശകതി അറിയുവാനും, അവിടുത്തെ പറ്റി പഠിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഈശോയെ.  അങ്ങ് ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുന്നു. പരിശുദ്ധ അമ്മേ കന്യക മറിയമേ, ഞങ്ങൾക്ക്‌ ഇന്നുമെന്നും സമാധാനം അരുളുന്ന അമ്മേ, അങ്ങേ തിരുസുതൻ വഴിയായി ഞങ്ങൾ അനുഗ്രഹീതരാകുവാൻ കനിയണമേ. അങ്ങേ വിലയേറിയ മാധ്യസ്ഥം ഞങ്ങൾക്ക്‌ ശക്തിയും ശുഭമായ ഭാവിയിലേക്കുള്ള പ്രത്യാശയും നൽകുമെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. സമാധാനം നഷ്ടമായ കുടുംബങ്ങളിൽ അമ്മ കടന്നുചെല്ലണമേ. ഈശോയിൽ നിന്നും വേണ്ട കൃപകൾ അങ്ങേ മക്കൾക്കായി നേടിത്തരണമേ. അറിവില്ലാതെ ചെയ്തുപോയ പാപങ്ങൾ നിരവധിയാണ്‌. എങ്കിലും അവിടുത്തേ കാരുണ്യം അതിനേക്കാൾ വലുതാണല്ലോ. ഓരോ ദിവസവും പുതിയ സ്നേഹത്തിലേക്ക്‌. ആശ്വാസത്തിന്റെ തണലിലേക്ക്‌ ഞങ്ങളെ കൂട്ടിക്കൊണ്ട്‌‌ പോകണമേ. സന്തോഷം, സമാധാനം, സുരക്ഷിതത്വം എന്നിവ അനുഭവിച്ച്‌ ഉത്തമരായി ജീവിക്കുവാൻ കൃപയേകണമെ. ജീവിതവുമായി പോരടിക്കുന്ന അവസരങ്ങളിൽ അമ്മ സഹായഹസ്തം നീട്ടണമേ. ഈശോയെ ത്രീയെകദൈവത്തിന്‌ ഏറ്റവും പ്രിയമുള്ള കന്യാമാതാവു വഴി ഞങ്ങൾ സമർപ്പിക്കുന്ന യാചനകൾ കേട്ടരുളണമേ... കനിയണമേ... ആമേൻ

Tags

Share this story

From Around the Web