ഉറങ്ങും മുന്‍പ്.........കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്
ഞങ്ങളെ കരുതുന്ന നല്ല ദൈവമേ... സന്ധ്യ പ്രാര്‍ത്ഥനയ്ക്കായി ഞങ്ങള്‍ അങ്ങയുടെ സന്നിധിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. ഈശോയെ ഞങ്ങള്‍ എന്തായിരിക്കുന്നവോ അത് അങ്ങ് നല്‍കിയ ദാനമാണ്. ഇന്നും എന്നും അങ്ങാണല്ലോ ഞങ്ങള്‍ക്ക് അത്താണിയായുള്ളത്. കര്‍ത്താവായ ഈശോയെ ഒരിക്കല്‍ കൂടി ഈ രാത്രിയില്‍ നന്ദി നിറഞ്ഞ ഹൃദയത്തോടെ അങ്ങയുടെ മുന്‍പില്‍ ആയിരിക്കുന്നു. ഞങ്ങള്‍ അങ്ങയിലുള്ള പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നു. ഇന്നുവരെ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും മാപ്പു ചോദിക്കുന്നു കര്‍ത്താവേ. അങ്ങ് കരുണയുള്ള ദൈവമാണെന്നും സ്‌നേഹം കൊണ്ട് ഞങ്ങളെ ചേര്‍ത്തു പരിപാലിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു. ഞങ്ങളുടെ നിരവധിയായ പാപങ്ങള്‍ മായിച്ച്. അങ്ങേ അനുഗ്രഹത്തിനു ഞങ്ങളെ യോഗ്യരാക്കണമെ... ഇന്നത്തെ ഞങ്ങളുടെ എല്ലാ പരിശ്രമങ്ങളും നാളെ ഞങ്ങള്‍ക്ക് മഹത്വമായി മാറ്റണമേ. ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും സഹോദരങ്ങളെയും കാത്തു പരിപാലിക്കണെ. അസുഖങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കണെ. ഇന്നത്തെ രാത്രിയില്‍ ശാന്തമായി ഉറങ്ങുവാന്‍ കൃപ തരണമേ. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തമ്പുരാനെ പരിഹാരം കാണിച്ചു തരണെ...
നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍... ആമേന്‍