ഉറങ്ങും മുന്‍പ്.........അങ്ങ് എന്നില്‍ ജീവനും ഗാഢമായ സ്നേഹവും നിക്ഷേപിച്ചു. അങ്ങയുടെ പരിപാലന എന്റെ ആത്മാവിനെ സംരക്ഷിച്ചു
ഞങ്ങളെ കരുതുന്ന നല്ല ദൈവമേ... അങ്ങേക്കാള്‍ സമ്പന്നനും ബലവനുമായി ഈ ലോകത്ത് മറ്റാരുമില്ല. ആശ്രയിക്കാനും ആരാധിക്കാനും യോഗ്യനായ മറ്റൊരു ദൈവമില്ല. തലമുറകള്‍ക്ക് മുന്‍പേ അവിടുന്ന് ഉണ്ടായിരുന്നു. സര്‍വ്വചരാചരങ്ങളുടെയും മേല്‍ അവിടുന്ന് അധികാരം സ്ഥാപിച്ചിരിക്കുന്നു. അനേകം രാജാക്കന്മാരെയും ന്യായാധിപന്മാരെയും നേതാക്കന്മാരെയും വാഴിക്കുകയും വീഴിക്കുകയും ചെയ്തു. എന്നിട്ടും ഇന്നുമെന്നും അങ്ങയുടെ മഹത്വവും പ്രതാപവും അധികാരവും മനസിലാക്കാനും അംഗീകരിക്കാനും പലര്‍ക്കും കഴിയുന്നില്ല. എത്രയോ കാര്യങ്ങള്‍ക്ക്, വ്യക്തികള്‍ക്ക് ഞങ്ങളും ഞങ്ങളുടെ പിന്‍ തലമുറകളും ജീവിക്കുന്നു. അങ്ങേ കാണുവാനും അങ്ങേ ശക്തിയില്‍ ആശ്രയിക്കാനുമുള്ള കാഴ്ചയും വിവേകവും സകലര്‍ക്കും നല്‍കേണമേ. ലോകസമാധാനത്തിനായി നല്‍കപ്പെട്ട സുവിശേഷം എല്ലായിടത്തും എത്തിപെടുവാന്‍ അതുവഴി അങ്ങേ സത്യാ പന്ഥാവിലേക്ക് നടന്നടുക്കുവാന്‍ അനുഗ്രഹം നല്‍കണമേ. ദൈവിക സാന്നിധ്യം വഴിയായി ഞങ്ങളുടെ സമൂഹം വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ കൃപ തരേണമേ... ആമേന്‍