ഉറങ്ങും മുൻപ്.........കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ്‌ ശാശ്വതമായ അഭയശിലയാണ്‌
 

 
prayer

കരുണാമയനായ ഞങ്ങളുടെ നല്ല ഈശോയെ... ഈ രാത്രിയിൽ ഞങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു. രക്ഷകനായ ദൈവമേ, ആശ്വാസദായകനായ അങ്ങേ കരത്തിൽ അടിയങ്ങൾക്ക് വിശ്രമം നൽകണമേ. ഭാരമേറിയ ജീവിതം, ഇടക്ക്‌ ആശ്രയമില്ലാതെ വഴി മുട്ടിപ്പോകുന്ന അനുഭവം. തമ്പുരാനെ ഞങ്ങളെ കൈവിടല്ലേയെന്ന് പ്രാർത്ഥിക്കുന്നു. ഈശോക്ക്‌ അസാധ്യമായി എന്താണുള്ളത്‌ ? അങ്ങറിയാതെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും നടക്കുന്നില്ലല്ലോ. ഈ ബോധ്യം ഞങ്ങളിൽ ഉറപ്പിക്കണമേ. ഞങ്ങളുടെ അലച്ചിലുകൾ, ഭയം, ക്ഷീണം, അലസത, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനാവാത്ത അവസ്ഥ, തീരുമാനങ്ങളെടുക്കാനാവാത്ത അവസ്ഥ, ആത്മവിശ്വാസക്കുറവ്‌, ഞങ്ങളുടെ ബലഹീനതകൾ, എല്ലാമെല്ലാം തമ്പുരാനേ അങ്ങേക്ക്‌ അറിയാവുന്നതാണല്ലോ. ഞങ്ങൾക്ക്‌ കൂടുതൽ ശക്തിയോടെ, ഉണർവോടെ പ്രവർത്തിക്കാനുള്ള വരത്തിനായി പ്രാർത്ഥിക്കുന്നു. ഇന്നത്തെ ഞങ്ങളുടെ അലച്ചിലുകളും പ്രയാസങ്ങളും അർത്ഥമില്ലാതെ പോകരുതെ. ഞങ്ങളുടെ മാതാപിതാക്കളുടെ സ്നേഹം ഞങ്ങളീ നിമിഷം ഓർക്കുന്നു. സഹോദരങ്ങൾ ഞങ്ങൾക്കായി എടുത്ത സഹനങ്ങൾ ഇവയെല്ലാം ഞങ്ങളുടെ നല്ല ജീവിതത്തിനായി ദൈവമേ അങ്ങു ക്രമപ്പെടുത്തിയതാണെന്ന് ഞങ്ങൾ അറിയുന്നു. അനുഗ്രഹിക്കണെ കർത്താവേ. ഈ രാത്രിയിൽ അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങളെ, ആശങ്കകളെ, ഒക്കെ തന്നു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക്‌ ഭയമില്ലാതെ ജീവിക്കുവാൻ കൃപ നൽകണേ. സർവ്വ ചരാചരങ്ങളെയും പരിപാലിക്കുന്ന അങ്ങെ തിരുക്കരങ്ങളിൽ ഞങ്ങളുടെ സകല നിയോഗങ്ങളും സമർപ്പിക്കുന്നു. ഉത്തരമില്ലാ എന്ന് കരുതുന്ന എല്ലാ പ്രശ്നങ്ങൾക്കും അങ്ങേ പക്കൽ ഉത്തരമുണ്ടെന്ന് ഞങ്ങൾ ഉറച്ച്‌ വിശ്വസിക്കുന്നു... പിതാവിന്റെ സ്നേഹവും... പുത്രന്റെ സാന്നിധ്യവും... പരിശുദ്ധാത്മാവിന്റെ സഹവാസവും ഇന്നും എപ്പോഴും ഞങ്ങൾക്കുണ്ടാകണമേ... ആമേൻ

Tags

Share this story

From Around the Web