ഉറങ്ങും മുൻപ്.........തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി

 
prayer
ഞങ്ങളുടെ രക്ഷകനും പരിപാലകനുമായ നല്ല ഈശോയെ... അങ്ങേ പാദാന്തികത്തിൽ പ്രാർഥനകളുമായി ഞങ്ങൾ അണയുന്നു. ഞങ്ങൾക്കായി മരിച്ച ഈശോക്കായി ജീവിക്കുവാൻ ഞങ്ങൾക്ക് കൃപയും ശക്തിയും നൽകണമേ. ആയിരമായിരം നന്ദി ഗീതങ്ങളുമായി ഈ സായാന്ഹത്തിൽ ഞങ്ങളുടെ കുടുംബത്തോടൊപ്പം ഞങ്ങൾ അങ്ങേ കരുണക്കായി യാചിക്കുന്നു. ഞങ്ങളുടെ ദൈവമേ അങ്ങേ മുഖത്ത് നോക്കുവാൻ പോലും ഞങ്ങൾ യോഗ്യരല്ല. എങ്കിലും അങ്ങേ അവർണ്ണനീയമായ കരുണ ഒന്നുമാത്രം ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളെ സഹായിക്കുവാൻ അങ്ങേക്കല്ലാതെ മറ്റാർക്കും സാധിക്കുകയില്ല. മരണത്തോളം വേദന അനുഭവിച്ച അങ്ങേക്ക് മാത്രമേ ഞങ്ങളെ കടന്നുപോകുന്ന വേദനയുടെ ആഴമറിയൂ. ഉയർപ്പില്ലാതെ ഒരു ദുഃഖവെള്ളിയില്ല. സന്തോഷത്തിന്റെ ദിനങ്ങൾ കടന്നുപോയി എന്ന് നിരാശ തോന്നുമ്പോൾ ഉയിർപ്പിന്റെ പ്രത്യാശയുമായി ഈശോനാഥാ കടന്നുവരേണമേ. ബലിയാകുവാനും ബലിയേകുവാനുമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പക്ഷേ പലപ്പോഴും ചെറിയ പ്രലോഭനങ്ങളും സഹനങ്ങളും വരുമ്പോൾ ദിക്കറിയാതെ ഞങ്ങൾ വലയുന്നു. അങ്ങേ കുരിശിന്റെ വഴിയിലെ മാരകവേദനകൾക്കിടയിലും ഓർശലേം സ്ത്രീകളെ ആശ്വസിപ്പിക്കുന്ന കർത്താവേ. അങ്ങേക്ക് മുൻപിൽ ഞങ്ങൾ എത്ര നിസാരമെന്ന് ഞങ്ങളെ ബോധ്യപെടുത്തണമേ.ഇന്നും ജീവിക്കുന്ന ദൈവമേ അങ്ങേ മറന്നൊരു ജീവിതം ഞങ്ങൾക്കുണ്ടാകില്ല. ഞങ്ങളുടെ കുടുംബത്തിന്റെ നാഥനെ. ഞങ്ങളിലെ ജീവശ്വാസം നിലക്കും വരെ അങ്ങേ വഴിയിൽ ചരിക്കുവാൻ. തിരുവചനം പാലിക്കുവാൻ. അതുവഴി ദൈവനാമത്തെ മഹത്വപ്പെടുത്തുവാൻ ഞങ്ങൾക്ക് ശക്തി നൽകണമേ... നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ... എന്നേക്കും... ആമേൻ

Tags

Share this story

From Around the Web