ഉറങ്ങും മുന്‍പ്......... കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്; അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു

 
prayer

ഞങ്ങളെ കുറിച്ച് ഒരു പദ്ധതിയുള്ള കര്‍ത്താവേ... അവിടുത്തെ ഞങ്ങള്‍ ആരാധിക്കുകയും അവിടുത്തെ സ്‌നേഹത്തിനു നന്ദി പറയുകയും ചെയ്യുന്നു. അവിടുത്തോട് ചേര്‍ന്ന് നില്‍ക്കുവാന്‍ ഞങ്ങള്‍ക്ക് കൃപ നല്കണമേ. ദൈവ ഭയത്തില്‍ ജീവിച്ചിട്ടും, സഹനങ്ങളില്‍ കഴിയുന്ന മക്കളെ പ്രത്യകം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ പദ്ധതിയിലെ നന്മ അറിയുവാന്‍ അവര്‍ക്ക് ഇടവരുത്തണമേ. നല്ല നാഥാ, ദുഷ്ടരുടെ വളര്‍ച്ചയില്‍ അസൂയ തോന്നുവാനോ, അവരെ പിന്തുടരുവാനോ ഞങ്ങള്‍ക്ക് ഇടവരുത്തരുതേ. ബൈബിളിലെ ജോബിനെപ്പോലെ സഹനങ്ങളിലെ തീച്ചൂളയില്‍ പോലും ദൈവത്തോട് ചേര്‍ന്ന് നില്ക്കുവാനും, പൂര്‍വപിതാവായ യാക്കോബിനെ പോലെ അവിടുത്തെ പദ്ധതിയിലെ നന്മ അനുഭവിക്കുവാനും ഇടവരുത്തണമേ. മറ്റുളവരുടെ വേദനകളില്‍ ദുഃഖിക്കുകയും അവരുടെ സന്തോഷങ്ങളില്‍ ആനന്ദിക്കുകയും ചെയ്യുവാന്‍ ഉള്ള ഒരു നല്ല മനസു ഞങ്ങള്‍ക്ക് നല്‍കണമേ. സാധിക്കുന്ന വിധത്തില്‍ ഉള്ള ഉപകാരങ്ങള്‍ സമൂഹത്തിനു നല്‍കുവാന്‍ ഞങ്ങളെ സഹായിക്കണമേ. സ്വീകരിക്കുന്നതില്‍ ഉപരിയായി കൊടുക്കുവാന്‍ ഉള്ള കൃപയാല്‍ ഞങ്ങള്‍ നിറയപ്പെടട്ടെ. വലിയ  നന്മകളാല്‍ ഞങ്ങളുടെ ജീവിതം നിറയപ്പെടട്ടെ... ആമേന്‍

Tags

Share this story

From Around the Web