ഉറങ്ങും മുൻപ്.........വിദൂരത്തില്‍ നിന്നു കര്‍ത്താവ്‌ അവനു പ്രത്യക്‌ഷനായി അരുളിച്ചെയ്‌തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്‌; നിന്നോടുള്ള വിശ്വസ്‌തത അചഞ്ചലവും

 
prayer
കാരുണ്യവാനായ ഞങ്ങളുടെ നല ദൈവമേ... ഈ നല്ല സന്ധ്യാനിമിഷങ്ങൾക്കായി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. പകൽ മുഴുവൻ അവിടുന്ന് ഞങ്ങളെ കാത്തുപരിപാലിച്ച വലിയ സ്നേഹത്തെ ഓർത്ത് അങ്ങയെ സ്തുതിക്കുന്നു.
നാഥാ, അങ്ങയുടെ വചനത്തിലൂടെ അവിടുന്ന് ഞങ്ങളോട് അരുളിച്ചെയ്യുന്നുവല്ലോ: "എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്‌; നിന്നോടുള്ള വിശ്വസ്‌തത അചഞ്ചലവും."  ഈ വലിയ സ്നേഹത്തിലും വിശ്വസ്തതയിലും അഭയം തേടിക്കൊണ്ട് ഞങ്ങളുടെ കുടുംബത്തെ മുഴുവൻ ഈ രാത്രിയിൽ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
ഈ പകൽസമയത്ത് ഞങ്ങളുടെ ചിന്തകൊണ്ടോ, വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ അങ്ങയെ സങ്കടപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമേ. മനസ്സിൽ ഭാരമുണ്ടാക്കുന്ന എല്ലാ ചിന്തകളെയും ആശങ്കകളെയും അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ ഇറക്കിവെക്കുന്നു.
അങ്ങയുടെ അനന്തമായ സ്നേഹത്തിന്റെ തണലിൽ ഭയമില്ലാതെ, സമാധാനത്തോടെ ഉറങ്ങാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ തിരുക്കരങ്ങളുടെ സംരക്ഷണം ഈ രാത്രിയിൽ ഞങ്ങൾക്ക് ചുറ്റും കോട്ടയായിരിക്കട്ടെ. നാളെ പുതിയൊരു പുലരിയിലേക്ക് സന്തോഷത്തോടെ ഉണരുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ.
ഞങ്ങളുടെ രക്ഷകനായ ഈശോമിശിഹാ വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ... ആമേൻ

Tags

Share this story

From Around the Web