ഉറങ്ങും മുന്‍പ്.........കണ്ണിന്റെ കൃഷ്ണമണി പോലെഎന്നെ കാത്തുകൊള്ളണമേ!അങ്ങയുടെ ചിറകിന്റെ നിഴലില്‍ എന്നെ മറച്ചുകൊള്ളണമേ

 
prayer

ഞങ്ങളുടെ പരിപാലകനും രക്ഷകനുമായ നല്ല ദൈവമേ... അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു. ഞങ്ങളുടെ കണ്ണുകള്‍ അങ്ങേ മഹത്വം ദര്‍ശ്ശിക്കട്ടെ. വിശ്വാസത്തോടെ അങ്ങയെ തേടുന്ന മക്കളിലേക്ക് ഈ നിമിഷം ഇറങ്ങിവരേണമേ. ആകുലരും ദു:ഖിതരുമായ ഒട്ടനേകം സഹോദരങ്ങള്‍ ഈ നിമിഷം അങ്ങയുടെ ദയക്കായി കാത്തുനില്‍ക്കുന്നു. അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയാന്‍ കഴിയുകയില്ല എന്ന് ഈശോക്ക് അറിയാമല്ലോ. വൈകരുതേ നാഥാ. അവിടുന്ന് മനസാകുമെങ്കില്‍ ഞങ്ങളെ അസ്വസ്ഥമാക്കുന്ന സകലകാര്യങ്ങള്‍ക്കും പരിഹാരം ലഭിക്കുമല്ലോ.

കുടുംബബന്ധങ്ങള്‍ നവീകരിക്കപ്പെടുവാന്‍, ജോലിമേഖലകള്‍ അനുഗ്രഹിക്കപ്പെടുവാന്‍, പഠനത്തിന്റെയും സാമ്പത്തീകാവസ്ഥയിലും ഉണര്‍വ്വ് അനുഭവപ്പെടുവാന്‍, അസമാധാനത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അനുഭവം ദൂരീകരിക്കുവാന്‍, കര്‍ത്താവേ ഇടപെടണമേ. ഞങ്ങള്‍ ഭയപ്പെടുന്ന ഈ പ്രത്യേകവിഷയം കൂടെ തിരുക്കരത്തില്‍ വിട്ടുതരുന്നു. ലോകാധിനാഥനായ കര്‍ത്താവേ... ഈ നിമിഷം അവയെല്ലാം എടുത്തുമാറ്റണമേ...

അങ്ങയോട് ആലോചന ചോദിക്കുന്നു, ഞങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്ന ഉദ്യമങ്ങള്‍, സംരഭങ്ങള്‍ അവിടുന്ന് വിജയിപ്പിക്കണമേ. നന്മയും കൃപകളും നിറഞ്ഞ മറ്റൊരു ദിവസം കൂടി കടന്നുപോകുന്നു. അങ്ങയുടെ നാമത്തിനു സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ... ത്രീയേകദൈവത്തിന്റെ മഹനീയമായ കൂട്ടായ്മയില്‍ ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും നിറയട്ടെ... ആദിമുതല്‍ എന്നേക്കും... ആമേന്‍

Tags

Share this story

From Around the Web