ഉറങ്ങും മുന്‍പ്.........മനുഷ്യന്റെ വിജയം കര്‍ത്താവിന്റെ കരങ്ങളിലാണ്; നിയമജ്ഞന്റെ മേല്‍ അവിടുന്ന് ബഹുമതി ചൊരിയുന്നു

 
prayer

ഞങ്ങളെ കാത്തു പരിപാലിക്കുന്ന നല്ല ദൈവമേ... ഞങ്ങളുടെ ജീവിതത്തെ എല്ലാ രീതിയിലും അനുഗ്രഹ പൂര്‍ണമാകുന്ന. അങ്ങേ കരുണയെ ഈ നിമിഷം ഞങ്ങള്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ. ഓരോ ദിവസത്തിലും അങ്ങയെ ഓര്‍മ്മിക്കുവാന്‍. ഓര്‍ക്കുവാന്‍ ഞങ്ങള്‍ക്കു ശക്തി തരണമേ. ഞങ്ങളുടെ ജീവിതം വിശുദ്ധിയില്‍ പരിപാലിക്കുവാന്‍. ഞങ്ങള്‍ക്ക് കൃപ തരണമേ. ഇന്ന് രാത്രി ഉറങ്ങുവാനായി പോകുമ്പോള്‍. അധ്വാനത്തിന്റെ  ഒരു പകല്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച അനുഭവങ്ങളെയും. പോരായ്മകളെയും. അങ്ങേ തിരുമുന്‍പില്‍ തികഞ്ഞ നന്ദിയോടെ സമര്‍പ്പിക്കുന്നു. ഇനിയുമേറെ അങ്ങയെ കൂടുതലായി സ്‌നേഹിക്കുവാന്‍. എളിയവരായ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കുടുംബത്തിന് എന്നും  അത്താണിയായ  ദൈവമേ. ഞങ്ങള്‍ അറിഞ്ഞോ അറിയാതെയോ അങ്ങേയ്‌ക്കെതിരായി പാപം ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഈനിമിഷം മാപ്പ് ചോദിക്കുന്നു. അനാദി മുതലേ ഉള്ളവനും ഇനിയും വരുവാനിരിക്കുന്ന വനുമായ അങ്ങ്. ഞങ്ങളെ പ്രത്യാശയോടെ ജീവിക്കുവാന്‍ അനുഗ്രഹിക്കേണമേ. സ്‌നേഹത്തിന്റെ നിറകുടമായ ഈശോമിശിഹായേ. അങ്ങയുടെ തിരുമുന്‍പില്‍ വിനീതരായി പ്രാര്‍ത്ഥിക്കുവാന്‍ അണഞ്ഞിരിക്കുന്ന ഞങ്ങളെയും അനുഗ്രഹിക്കണമേ. നാളെ ഇതിലുമേറെ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ അങ്ങില്‍ നിന്നും പ്രതീക്ഷിക്കുന്നു. സമാധാനത്തിലും ഐക്യത്തിലും ഞങ്ങളെ കാത്തുകൊള്ളേണമേ... ആമേന്‍

Tags

Share this story

From Around the Web