ഉറങ്ങും മുൻപ്‌... കരുണയും വിശ്വസ്‌തതയും നിന്നെപിരിയാതിരിക്കട്ടെ.അവയെ നിന്റെ കഴുത്തില്‍ ധരിക്കുക;ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയുംചെയ്യുക.
 

 
PRAYER

കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... പർവ്വതങ്ങളിലേക്ക്‌ ഞങ്ങൾ കണ്ണുകളുയർത്തുന്നു. ഞങ്ങൾക്ക്‌ സഹായം എവിടെ നിന്നു വരും. ഞങ്ങൾക്ക്‌ സഹായം കർത്താവിൽ നിന്ന്. ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന് വരും. തീർച്ചയായും ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു നാഥാ. അങ്ങയുടെ അവർണ്ണനീയമായ സ്നേഹം ഞങ്ങളെ പൊതിഞ്ഞു നിൽക്കുവോളം എന്തൊക്കെ പ്രതിസന്ധികൾ ജീവിതത്തിലുണ്ടായാലും തളരുകില്ല ഞങ്ങൾ.

ഈശോയുടെ നാമം വിളിച്ചപേക്ഷിക്കുന്ന സകലരിലേക്കും അവിടുത്തെ കാരുണ്യം വർഷിക്കേണമേ നാഥാ. നാളെയൊരു നല്ല കാലമുണ്ടാകുമെന്ന പ്രത്യാശയിലാണ്‌ ഞങ്ങൾ പ്രാർത്ഥിക്കുന്നതല്ലോ. വിജയം നൽകുന്ന യോദ്ധാവായി ദാവീദ്‌ രാജാവിനെ അഭിഷേകം ചെയ്ത കർത്താവേ.

ഇസ്രായേലിന്റെ പരിപാലകനായ ദൈവമേ. പ്രവാചകന്മാരിലൂടെ അഭിഷേകമായി നിറഞ്ഞുനിന്ന പരിശുദ്ധാത്മായ ദൈവമേ. ഞങ്ങളെ ശക്തിപ്പെടുത്തണമേ. രോഗികൾക്ക്‌ സൗഖ്യവും. അനാഥർക്ക്‌ ആശ്രയവും. ദരിദ്രർക്ക്‌ ആലംബവും. അടിച്ചമർത്തപ്പെട്ടവർക്ക്‌ സ്വാതന്ത്ര്യവും. ഭയത്തിന്റെയും ഭീതിയുടെയും നിഴലിൽ പ്രാർത്ഥിക്കുന്ന മക്കൾക്ക്‌ ധൈര്യവും പകർന്നു നൽകണമെ... ആമേൻ

Tags

Share this story

From Around the Web