ഉറങ്ങും മുന്‍പ്..........രോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം

 
prayer


ദാരിദ്രരും പാപികളുമായ ഞങ്ങള്‍ക്കു വേണ്ടി പാരിതില്‍ അവതരിച്ച ഈശോനാഥ... അങ്ങേ അവര്‍ണനിയമായ ദാനത്തിനു സ്തുതിയും ആരാധനയും അര്‍പ്പിക്കുവാന്‍ ഇടയാക്കണമേ. ജീവിതഭാരത്താല്‍ വലയുന്നവരെയും, തൊഴില്‍ ഭാരം വഹിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ. ഞങ്ങള്‍ക്കുണ്ടാകുന്ന അനുദിന സഹനങ്ങളുടെ നടുവില്‍ കര്‍ത്താവിന്റെ കുരിശിലെ ധൈര്യം ഞങ്ങളെ ബലപ്പെടുത്തട്ടെ. സഹതപിക്കുന്നവരെ നോക്കി അവരുടെ സങ്കടങ്ങളെ ഒപ്പിയെടുത്ത ദൈവത്തിന്റെ കരുണയുടെ മുഖമാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആശുപത്രികളിലും. അഗതി മന്ദിരങ്ങളിലും വേദനയോടെ കണ്ണീരൊഴുക്കുന്നവരുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ഈ നിമിഷം അവിടുന്ന് മനസാകണമേ. വഴിയരുകിലും തെരുവോരങ്ങളിലും ഭിക്ഷക്കാരെക്കാള്‍ ദയനീയമായി ജീവിതം തള്ളി നീക്കുന്നവരെ കാണാതെ പോകരുതേ. അവിടുത്തെ തുല്യനീതി. കരുണയുടെ ത്രാസില്‍ ഏവര്‍ക്കും ഉത്തരം നല്‍കണമേ. ഞങ്ങളുടെ പ്രത്യേക പ്രാര്‍ത്ഥന നിയോഗം അങ്ങയില്‍ തരുന്നു. അനുഗ്രഹിച്ച് ആശീര്‍വദിക്കണമേ... ആമേന്‍

Tags

Share this story

From Around the Web