ഉറങ്ങും മുൻപ്.........പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ

 
prayer

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,ഉണര്‍ന്നെഴുന്നേല്‍ക്കുന്നു;എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 3 : 5

കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... അനുഗ്രഹപ്രദമായ ഈ സന്ധ്യാസമയത്ത് അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ അണയുന്നു. ഈ പകൽ മുഴുവൻ ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തെയും അവിടുന്ന് കാത്തുപരിപാലിച്ചതോർത്ത് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും വീഴ്ചകളിലും അവിടുന്ന് ഞങ്ങൾക്ക് തണലായി നിന്നു. അറിഞ്ഞും അറിയാതെയും ഈ പകൽ സമയത്ത് ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ എല്ലാ തെറ്റുകളും കുറ്റങ്ങളും അങ്ങയുടെ വലിയ കാരുണ്യത്താൽ ക്ഷമിക്കണമേ.

കർത്താവേ, അങ്ങയുടെ ജീവനുള്ള തിരുവചനം ഇപ്പോൾ എന്റെ ഹൃദയത്തെ ധൈര്യപ്പെടുത്തുന്നു:

"ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌." 

അതേ കർത്താവേ, ഞങ്ങളെ താങ്ങാൻ അങ്ങയുടെ ശക്തമായ കരങ്ങളുള്ളപ്പോൾ ഞങ്ങൾ എന്തിനെ ഭയപ്പെടണം? നാളെയെക്കുറിച്ചുള്ള ഉത്കണ്ഠകളും, ജീവിതത്തിലെ ഭാരങ്ങളും, മനസ്സിലെ അസ്വസ്ഥതകളും ഈ സന്ധ്യയിൽ ഞങ്ങൾ അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു. അങ്ങയുടെ കരങ്ങളിൽ ഞങ്ങൾ പൂർണ്ണ സുരക്ഷിതരാണ്. ഈ ബോധ്യം ഞങ്ങളെ എല്ലാ ഭയങ്ങളിൽ നിന്നും മോചിപ്പിക്കുന്നു. ഇരുളിന്റെ ശക്തികളോ, രോഗപീഡകളോ, മനസ്സിനെ അലട്ടുന്ന ചിന്തകളോ ഞങ്ങളെ കീഴ്പ്പെടുത്താതിരിക്കാൻ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
ഈ രാത്രിയിൽ ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും അങ്ങയുടെ തിരുരക്തത്താൽ പൊതിഞ്ഞു കാക്കണമേ. ഞങ്ങളുടെ വീടിനും ചുറ്റും അങ്ങയുടെ സ്വർഗ്ഗീയ ദൂതരുടെ കാവൽ ഉണ്ടാകട്ടെ. സാമ്പത്തിക ബുദ്ധിമുട്ടുകൾ, രോഗങ്ങൾ, മാനസിക പ്രയാസങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അവിടുന്ന് ഈ രാത്രിയിൽ പ്രത്യേകം തൊട്ടു സൗഖ്യമാക്കണമേ. അങ്ങയുടെ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളിൽ നിറയട്ടെ.
എല്ലാ ഭാരങ്ങളും അങ്ങയെ ഏൽപ്പിച്ച്, ശാന്തമായ മനസ്സോടെ ഉറങ്ങാൻ ഞങ്ങൾക്ക് കൃപ നൽകണമേ. അങ്ങയുടെ കരുതലിന്റെ കരങ്ങളിൽ വിശ്രമിച്ച്, നാളത്തെ പുതിയ പുലരിയിലേക്ക് വലിയ പ്രതീക്ഷയോടും പുതിയ ശാരീരിക-മാനസിക ശക്തിയോടും കൂടെ ഉണർന്നെഴുന്നേൽക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ... ആമേൻ

Tags

Share this story

From Around the Web