ഉറങ്ങും മുന്‍പ്.........ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്‌മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്‌നംകൊണ്ടും നിര്‍മിക്കും
ഞങ്ങളുടെ നല്ല ഈശോയെ... പാപികളും നിസ്സാരരുമായ ഞങ്ങൾ അവിടുത്തെ പക്കൽ വീണ്ടും ഈ രാത്രി നേരം അണയുന്നു. കരുണാമയനായ ദൈവമെ ഞങ്ങളുടെ മേൽ അലിവ് തോന്നണേ. പാപികളാണ് എങ്കിലും ഞങ്ങളോടു കരുണ തോന്നണേ. ഈശോയെ അങ്ങയുടെ തിരു ഹൃദയത്തിന്റെ സ്തുതിക്കായി ഞങ്ങൾ ഈ സമയം മാറ്റി വെക്കുന്നു. ഞങ്ങളുടെ ഈ അർപ്പണം അങ്ങു സ്വീകരിക്കണമേ. മനുഷ്യരെ ഇത്ര അധികം സ്നേഹിക്കുന്ന ഈശോയുടെ തിരു ഹൃദയമേ. ഞങ്ങളെ അനുഗ്രഹിക്കണേ.
ഈശോയുടെ മാധുര്യമുള്ള തിരു ഹൃദയമേ ഞങ്ങളുടെ മേൽ അലിവുണ്ടാകണമേ. അങ്ങയുടെ തിരു വിലാപ്പുറത്തു നിന്നു ഒഴുകിയ തിരു രക്തത്താൽ ഞങ്ങളെ വിശുധീകരിക്കണമേ.ഞങ്ങളേയും ഞങ്ങളുടെ പ്രിയപ്പെട്ടവരേയും തിരു ഹൃദയ തണലിൽ കാത്തു കൊള്ളണമേ... പരിശുദ്ധ അമ്മെ മാതാവേ... ഞങ്ങൾക്ക് വേണ്ടി അങ്ങെ തിരുകുമാരനോട് പ്രാർത്ഥിക്കണമേ. ഉറക്കത്തിൻ വേളയിൽ ഞങ്ങൾക്കു സംരക്ഷണം നൽകണമേ... കാവൽ മാലഖമാരെ ഞങ്ങൾക്ക് കാവലും കൂട്ടുമായിരിക്കണമേ... ആമേൻ