ഉറങ്ങും മുൻപ്.........പൂര്‍ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്
ഉറങ്ങും മുൻപ്.........
പൂര്‍ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്.
പ്രഭാഷകന്‍ 7 : 27
ഞങ്ങളുടെ നല്ല ഈശോയെ... ഇന്നേ ദിവസം അങ്ങെ തിരുമുൻപിൽ വാർധക്യത്തിലും ഏകാന്തതയിലും
രോഗ അവസ്ഥകളിലും കഴിയുന്ന ഞങ്ങളുടെ മാതാപിതാക്കളെ സമർപ്പിക്കുന്നു. ഈശോയെ ജനിച്ചനാൾ മുതൽ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയാകുന്നതുവരെ ഞങ്ങളുടെ കാര്യങ്ങൾ നോക്കുകയും വളരെയേറെ ത്യാഗങ്ങൾ സഹിച്ചു ഞങ്ങളെ വളർത്തുകയും ചെയ്ത ഞങ്ങളുടെ മാതാപിതാക്കളെ അവരുടെ വാർധക്യത്തിൽ സന്തോഷത്തോടെ ശുശ്രുഷിക്കാനുള്ള മനസ്സും കൃപയും ഞങ്ങൾക്ക് നൽകണമേ. അവരുടെ യൗവനം ഞങ്ങളുടെ സന്തോഷത്തിനായി ജീവിച്ചതുപോലെ നമ്മുടെ ആരോഗ്യത്തിലും നമുക്കു അവരെ മറക്കാതിരിക്കാം.
രോഗികളായ മാതാപിതാക്കളെ ബഹുമാനിക്കുകയും പരിചരിക്കുകയും ചെയ്യതെ വൃദ്ധ സദനത്തിലും, മറ്റും, അവരെ ഉപേക്ഷിച്ച മട്ടിൽ സ്വന്തം സുഖവും സന്തോഷവും മാത്രം നോക്കി ജീവിക്കുന്ന മക്കളുടെ മനസന്തരത്തിനായി നമുക്കു ഇപ്പോൾ പ്രാർത്ഥിക്കാം. സ്നേഹമുള്ള നല്ല മാതാപിതാക്കളെ ഞങ്ങൾക്ക് നലകിയ ഈശോയെ... സ്നേഹമുള്ള നല്ല മക്കളായി മാറുന്നതിനും ഞങ്ങളെ സഹായിക്കണമേ... ആമേൻ