ഉറങ്ങും മുന്‍പ്.........അവിടുന്നു നിന്റെ അതിര്‍ത്തികളില്‍സമാധാനം സ്ഥാപിക്കുന്നു; അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നെതൃപ്തയാക്കുന്നു
അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത ഞങ്ങളുടെ നല്ല ദൈവമേ... അവിടുത്തെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. മനോഹരമായ ഈ ദിവസം ഞങ്ങള്‍ക്ക് സമ്മാനിച്ച അങ്ങേയ്ക്ക് നന്ദി പറയുന്നു. ജീവിതത്തില്‍ ഏല്ലാ കാര്യങ്ങളിലും പ്രത്യാശയും, വിശ്വാസവും ഉണ്ടാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നത് എല്ലാം നിറവേറുമെന്നു ഈശോയെ അങ്ങ് അരുളി ചെയ്തിട്ടുണ്ടല്ലോ. ദൈവഹിതത്തിനു ഹിതമല്ലാത്ത കാര്യങ്ങള്‍ ആവശ്യപ്പെടുവാന്‍ ഞങ്ങളെ ഇടവരുത്തരുതേ.
ഒരിയ്ക്കലും ഉപേക്ഷിക്കാതെ ദൈവത്തോട് ഒപ്പം ആയിരിക്കുവാനും, പ്രാര്‍ത്ഥനയില്‍ അങ്ങയോടു സംസാരിക്കുവാനും ഞങ്ങളെ അനുവദിക്കണമേ. പശ്ചാത്താപവും, പാപവിമോചനവും നല്‍കി ഞങ്ങളുടെ ഹൃദയങ്ങളെ നന്മയിലേക്ക് ഉണര്‍ത്തണമേ. കുദാശകള്‍ സ്വീകരിക്കുവാനും മറ്റുള്ളവര്‍ക്ക് സാധിക്കുന്ന നന്മ ഏകുവാനും ഞങ്ങള്‍ക്ക് സാധിക്കട്ടെ. മറ്റുള്ളവരെ നോക്കി ഞങ്ങളുടെ ജീവിതത്തെ താരതമ്യം ചെയ്യുവാന്‍ ഞങ്ങളെ അനുവദിക്കരുതേ.
ആത്മാവിന്റെ സന്തോഷത്തില്‍ ഇപ്പോഴും എപ്പോഴും ആയിരിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കട്ടെ. ജീവിതത്തില്‍ ഒന്നിലും അഹങ്കരിക്കാതെ എല്ലാം ദൈവ ദാനം ആണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് അവിടുത്തെ സ്തുതിക്കുവാനും ജീവിതം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ... ആമേന്‍