ഉറങ്ങും മുന്‍പ്.........നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും
ഞങ്ങളെ കരുതുന്ന ഞങ്ങളുടെ നല്ല ദൈവമേ... ഇതാ ഈ ദിവസത്തിന്റെ അവസാനത്തോടു ഞങ്ങള്‍ അടുക്കുന്നു...
ഞങ്ങള്‍ ഇടക്കൊക്കെ അങ്ങയെ മറന്നെങ്കിലും അങ്ങ് ഞങ്ങളെ മറന്നിരുന്നില്ല.... മറക്കുകയുമില്ല...
ഞങ്ങളുടെ ജോലിയെ കുറിച്ച് ഞങ്ങളുടെ സുഹൃത്തിനോട് ഞങ്ങള്‍ സങ്കടപ്പെട്ടു സംസാരിച്ചു. ഒരു ജോലി പോലുമില്ലാത്ത സഹോരങ്ങളെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചില്ല...?
റൂമില്‍ ഞങ്ങള്‍ക്ക് സൌകര്യമില്ലെന്നും നല്ല ഭക്ഷണമില്ലെന്നും ഞങ്ങള്‍ വിഷമിച്ചു. തല ചായ്ക്കാന്‍ ഇടമില്ലാതെ വേദനിക്കുന്നവരെ ഞങ്ങള്‍ മറന്നു ?
ഞങ്ങള്‍ നോക്കിയില്ല, ഞങ്ങള്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ ഞങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ?
ഞങ്ങളുടെ മനസ്സില്‍ ഇന്ന് തെറ്റായ ചിന്തകളെ താലോലിച്ചു സന്തോഷം കണ്ടെത്തി... ഞങ്ങളുടെ മൊബൈലും കപ്യുട്ടറും അനാവാശ്യമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചു...? അങ്ങ് എല്ലാം കാണുന്നവനാണെന്നു ഞങ്ങള്‍ മറന്നു..?
എങ്കിലും ഈശോ ഞങ്ങളോട് ഇന്നും ക്ഷമിക്കുന്നു. അങ്ങ് ഞങ്ങളെ കൂടുതല്‍ സ്‌നേഹിക്കുന്നു. ഞങ്ങളുടെ മാനസാന്തരം അവിടുന്ന് ആഗ്രഹിക്കുന്നു. ഞങ്ങള്‍ വിഷമിക്കാന്‍ വേണ്ടി അങ്ങ് പറഞ്ഞതല്ല. ഞങ്ങള്‍ ഇനിയും നല്ല ജീവിതം നയിക്കാന്‍ വൈകരുത് എന്ന് ഓര്‍മ്മിപ്പിക്കാന്‍ അതിനു വേണ്ടി പറഞ്ഞതാണ്.
ഇതാ എന്റെ അമ്മയുടെ മടിയിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു... നിങ്ങള്‍ ശാന്തമായി ഉറങ്ങുക... ആമേന്‍