ഉറങ്ങും മുന്‍പ്.........സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന സാധിച്ചുതരട്ടെ!
 

 
prayer

അനന്ത നന്മസ്വരൂപനായിരിക്കുന്ന സർവേശ്വരാ കർത്താവേ... പാപികളും നിസ്സാരരുമായ ഞങ്ങൾ അവിടുത്തെ പക്കൽ വീണ്ടും ഈ രാത്രി നേരം അണയുന്നു. കരുണയുള്ള ദൈവമെ ഞങ്ങളോടും ഞങ്ങളുടെ കുടുംബങ്ങളുടെമേലും കരുണ തോന്നണേ. പാപികളാണ് എങ്കിലും ഞങ്ങളോടു കരുണ തോന്നണേ. ഈശോയെ അങ്ങയുടെ തിരു ഹൃദയത്തിന്റെ സ്തുതിക്കായി ഞങ്ങൾ ഈ സമയം മാറ്റി വെക്കുന്നു. ഞങ്ങളുടെ ഈ അർപ്പണം അങ്ങു സ്വീകരിക്കണമേ. മനുഷ്യരെ ഇത്ര അധികം സ്നേഹിക്കുന്ന  ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ. അങ്ങയുടെ തിരു വിലാപ്പുറത്തു നിന്നു ഒഴുകിയ തിരുരക്തത്താൽ ഞങ്ങളെ വിശുധീകരിക്കണമേ.  ഞങ്ങളേയും ഞങ്ങളുടെ  പ്രിയപ്പെട്ടവരേയും അങ്ങയുടെ ശക്തമായ കരത്താൽ കാത്തു കൊള്ളണമേ. പരിശുദ്ധ അമ്മേ മാതാവേ. ഞങ്ങൾക്ക് വേണ്ടി അങ്ങെ തിരുകുമാരനോട് പ്രാർത്ഥിക്കണമേ. ഉറക്കത്തിൻ വേളയിൽ ഞങ്ങൾക്കു അങ്ങയുടെ സംരക്ഷണം നൽകണമേ. കാവൽ മാലഖമാരെ ഞങ്ങൾക്ക് കാവലും കൂട്ടുമായിരിക്കണമേ... ആമേൻ See less

Tags

Share this story

From Around the Web