ഉറങ്ങും മുന്‍പ്.........അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
ഞങ്ങളെ കരുതുന്ന ഈശോ നാഥാ... അങ്ങേ തിരിപ്പിറവിക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ഞങ്ങളെ തൃക്കണ്‍പാര്‍ക്കണമെ. പലവിധ മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ക്രിസ്തുമസ്സിന്റെ ഈ രാത്രിയില്‍ സന്തോഷവും സമാധാനവും വാരിവിതറിക്കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളില്‍ അങ്ങ് വന്ന് പിറക്കണമെ.
എത്ര ദൂരെയാണ് എങ്കിലും ഞങ്ങളെ തേടിയെത്തുന്ന ദൈവമേ. ഇതാണു വഴി ഇതിലേ പോകുക എന്ന വചനം കേള്‍ക്കുവാന്‍ കഴിയും വിധം ഞങ്ങളുടെ അടഞ്ഞ കാതുകളെ തുറക്കേണമേ നാഥാ. ഈ ജീവിതത്തിന്റെ സൗന്ദര്യം നുകരാന്‍ അങ്ങേ സ്‌നേഹവും സമാധാനവും ഞങ്ങള്‍ക്ക് കൂടിയേ തീരൂ. എങ്ങോട്ടെന്നില്ലാതെ പായുന്ന മനസിനെ അങ്ങേ പ്രത്യാശയിലേക്ക് തിരിച്ചുവിടേണമേ. വിശുദ്ധിയില്ല എങ്കില്‍ ഒന്നുമില്ല. മക്കളിലേക്കും വരും തലമുറയിലേക്കും വിശുദ്ധിയുടെ പാഠങ്ങള്‍ നല്‍കുന്ന മാതൃകയാക്കി എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ. അനാവശ്യമായ കെട്ടുബന്ധങ്ങളില്‍ നിന്നും തകര്‍ച്ചകളില്‍ നിന്നും ഞങ്ങളെ മോചിക്കുവാന്‍ വരേണമെ നാഥാ. പ്രശ്‌നങ്ങളില്‍ ഉഴലുന്നവര്‍, വഴി കാണാതെ, പരിഹാരമില്ലെന്ന് ഉറപ്പായ പ്രശ്‌നങ്ങള്‍ക്ക് മേല്‍ തമ്പുരാനേ മിഴി തുറക്കണമേ. സമാധാനമില്ലാതെയും സന്തോഷമില്ലാതെയും ആരെങ്കിലും ഈ നിമിഷം പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നുവെങ്കില്‍ അവരുടെ ഹൃദയങ്ങളലേക്ക് വെളിച്ചമായി കടന്നുചെലണമെ നാഥ... നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍... ആമേന്‍