ഉറങ്ങും മുൻപ്.........കര്‍ത്താവ് നിനക്കു കഷ്‌ട തയുടെ അപ്പവും ക്‌ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും
ഞങ്ങളുടെ നല്ല ദൈവമേ കർത്താവേ... എത്ര മനോഹരമായാണ് ഞങ്ങളെയൊക്കെ അങ്ങയുടെ പൊൻ കരത്താൽ അവിടുന്ന് കാത്തു പരിപാലിക്കുന്നത് എന്നോർക്കുമ്പോൾ ഈശോയെ അങ്ങേക്ക് നന്ദി പറയാതെ ഞങ്ങൾക്ക് ഉറങ്ങാനാകില്ല. ഇന്നത്തെ ദിവസം തന്നെ എത്രയെത്ര പ്രയാസകരമായ അവസ്ഥകളിലൂടെ ഞങ്ങൾ കടന്നു പോയി അവിടെയൊക്കെ അങ്ങയുടെ അദൃശ്യമായ കരം ഞങ്ങളെ വഴി നടത്തി. പ്രകാശപൂർണ്ണമായ അങ്ങേ ഉത്ഥാനത്തിന്റെ ഫലമനുഭവിക്കുവാൻ സർവ്വരെയും അങ്ങ് യോഗ്യരാക്കി. പാപിയെന്നോ കുറവുള്ളവനെന്നോ. കറുത്തവനെന്നോ വെളുത്തവനെന്നോ. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കുന്നു. ഈ മനുഷ്യരുടെ സ്നേഹം കാത്തിരിക്കുന്ന ഞങ്ങൾ ദൈവികമായ ഈ പരിഗണനയും സ്നേഹവും കാണാതെ പോകുന്നു. എന്തൊരു അന്ധമായ ലോകത്താണ് ഞങ്ങൾ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു. ഞങ്ങളെ അവിടുന്നിൽ ചേർത്ത് നിർത്തണമേ. കഴിഞ്ഞു പോയ കാലങ്ങളിൽ ഞങ്ങൾ എന്തായിരുന്നോ അതെല്ലാം വിട്ടെറിഞ്ഞ ഒരു പുതിയ മനുഷ്യരായി ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ... ആമേൻ