ഉറങ്ങും മുൻപ്.........ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്
May 18, 2026, 20:15 IST
"സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ നല്ല പിതാവേ... ഈ പകൽക്കാലം മുഴുവൻ അവിടുന്ന് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും പരിപാലനയ്ക്കും ഞങ്ങൾ പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ഇന്ന് ഞങ്ങൾക്ക് ചെയ്തുതന്ന എല്ലാ നല്ല കാര്യങ്ങൾക്കും അങ്ങേക്ക് നന്ദി പറയുന്നു. ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും തെറ്റുകളും അവിടുത്തെ കരുണയാൽ ക്ഷമിച്ച്, ഞങ്ങളുടെ ഹൃദയങ്ങളെ കഴുകി ശുദ്ധീകരിക്കണമേ.
ദൈവമേ, ഈ രാത്രിയിൽ ഞങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ അങ്ങയുടെ വചനം ഞങ്ങൾക്ക് വലിയ ആശ്വാസവും ശക്തിയും നൽകുന്നു. ജീവിതത്തിലെ പ്രതിസന്ധികളെയും നാളെയെക്കുറിച്ചുള്ള ആകുലതകളെയും ഓർത്ത് ഞങ്ങൾ ഭയപ്പെടുകയില്ല. കാരണം, അവിടുന്ന് ഞങ്ങളെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; ഞങ്ങൾ അങ്ങയുടേതാണ്. അങ്ങയുടെ ഈ വലിയ സ്നേഹത്തിലും സംരക്ഷണത്തിലും ഞങ്ങൾ പൂർണ്ണമായി ആശ്രയിക്കുന്നു.
ഞങ്ങളുടെ മനസ്സിലെ എല്ലാ അസ്വസ്ഥതകളും ഭാരങ്ങളും അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അവിടുത്തെ തിരുക്കരങ്ങളിൽ ഏൽപ്പിക്കുന്നു. രോഗത്താൽ ബുദ്ധിമുട്ടുന്നവർക്കും, സങ്കടപ്പെടുന്നവർക്കും അങ്ങ് സൗഖ്യവും സമാധാനവും നൽകണമേ.
ഈ രാത്രിയിൽ ഭയമില്ലാതെ, ശാന്തവും സുഖകരവുമായ ഉറക്കം ഞങ്ങൾക്ക് പ്രധാനം ചെയ്യണമേ. അങ്ങയുടെ വിശുദ്ധ മാലാഖമാരുടെ കാവൽ ഞങ്ങളുടെ ഭവനത്തിന് ചുറ്റും കോട്ടയായി നിർത്തണമേ. എല്ലാ തിന്മകളിൽ നിന്നും അന്ധകാര ശക്തികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. നാളെ രാവിലെ നന്മ നിറഞ്ഞ ഒരു പുതിയ പുലരിയിലേക്ക് സന്തോഷത്തോടെ ഉണരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഈ പ്രാർത്ഥന അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷകനുമായ ഈശോമിശിഹാ വഴി ഞങ്ങൾ സമർപ്പിക്കുന്നു... ആമേൻ