ഉറങ്ങും മുൻപ്‌.........
കര്‍ത്താവിന്റെ അനുഗ്രഹമാണ്‌ ദൈവഭക്തനു സമ്മാനം; അതു ക്ഷണനേരം കൊണ്ടു പൂവണിയുന്നു

 
Prayer

പ്രഭാഷകന്‍ 11 : 22

ഞങ്ങളുടെ രക്ഷകനായ നല്ല ദൈവമേ... കടലിനെയും കാറ്റിനെയും ശാന്തമാക്കുകയും, ഭയന്നു വിറച്ച ശിഷ്യന്മാരെ ആശ്വസിപ്പിക്കുകയും ചെയ്തവനെ. പലവിധ പ്രതിസന്ധികളാൽ കുടുംബ ജീവിതം മുന്നോട്ട് നയിക്കുവാൻ ഭയപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വലിയ ആശ്വാസം ഏകണമേ. ജോലി ഇല്ലാതെയും, പലവിധ അസുഖങ്ങളാലും  ഞങ്ങൾ ഈ കഷ്ടതയുടെ കാലഘട്ടത്തോട്  പ്രതിരോധിക്കുവാൻ ശ്രമിക്കുന്നു. നാഥാ, ഞങ്ങൾക്ക് തുണയായിരിക്കണമേ. ദൈവം അറിയാതെ ഈ ഭൂമിയിൽ ഒന്നും സംഭവിക്കുന്നില്ലല്ലോ. പ്രകൃതിയുടെ രീതികളെ പോലും അതിലംഘിക്കുന്ന അവിടുത്തെ ദൈവികത മനുഷ്യകുലത്തിൽ വീണ്ടും പ്രകടമാക്കപ്പെടട്ടെ. കർത്താവേ, അവിടുത്തെ കുരിശു മരണസമയത്തു, അങ്ങ് ദൈവമാണെങ്കിൽ ഇറങ്ങി വരിക എന്ന് പരിഹസിച്ചത് പോലെ ഈ കഷ്ട്ട കാലത്തു ഞങ്ങളെ പരിഹസിക്കുന്ന അനേകം പേര് ഉണ്ട്. ദൈവമായ അങ്ങയെ മനുഷ്യബുദ്ധി കൊണ്ട് അളക്കുന്ന അവരുടെ മേൽ കൃപയായിരിക്കണമേ. അങ്ങയുടെ പദ്ധതിയും ഹിതവും നിറവേറുമ്പോൾ ആകുലത കൂടാതെ സമചിത്തതയോടു കൂടി വ്യാപാരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കർമ്മങ്ങളിൽ പങ്കുചേരുവാൻ സാധിക്കാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ഏകണമേ.  കഷ്ട്ടതയുടെ ഈ കാലയളവിൽ പ്രാർത്ഥനയിലായിരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധിയിൽ ഞങ്ങൾ കൂടുതൽ വളരുവാൻ ഇടവരട്ടെ. ഈ കഷ്ട്ടകാലത്ത് കൂടുതൽ സമയം വ്യക്തിപരമായി പ്രാർത്ഥിച്ചും, ബൈബിൾ പഠിച്ചും ദൈവത്തെ കൂടുതൽ അറിയുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. ഈശോയെ എത്രയും വേഗം ഈ കഷ്ട്ടതയുടെ പ്രതികൂല സാഹചര്യങ്ങളിൽ  നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ... ആമേൻ

Tags

Share this story

From Around the Web