ഉറങ്ങും മുൻപ്.........
ഞാന്‍ വന്നിരിക്കുന്നത് നീതിമാന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്
Apr 12, 2026, 20:04 IST
ഞങ്ങളുടെ രക്ഷകനും നാഥനുമായ മിശിഹാ കർത്താവേ... ഞങ്ങളെ സഹായിക്കണമേ... അങ്ങാണല്ലോ ഞങ്ങൾക്ക് എന്നും അത്താണി ആയുള്ളത്. കർത്താവായ ഈശോയെ ഒരിക്കൽ കൂടി ഈ രാത്രിയിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ അങ്ങയുടെ മുൻപിൽ ആയിരിക്കുന്നു. ഞങ്ങൾ അങ്ങയിലുള്ള പരിപൂർണ്ണമായി വിശ്വസിക്കുന്നു. ഇന്നുവരെ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ കുറ്റങ്ങൾക്കും കുറവുകൾക്കും മാപ്പു ചോദിക്കുന്നു കർത്താവേ. അങ്ങ് കരുണയുള്ള ദൈവമാണെന്നും സ്നേഹം കൊണ്ട് ഞങ്ങളെ ചേർത്തു പരിപാലിക്കുന്നുവെന്നും ഞങ്ങൾ അറിയുന്നു. ഞങ്ങളുടെ നിരവധിയായ പാപങ്ങൾ മായിച്ച്. അങ്ങേ അനുഗ്രഹത്തിനു ഞങ്ങളെ യോഗ്യരാക്കണമെ. ഇന്നത്തെ ഞങ്ങളുടെ എല്ലാ പരിശ്രമങ്ങളും നാളെ ഞങ്ങൾക്ക് മഹത്വമായി മാറ്റണമേ. ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും സഹോദരങ്ങളെയും കാത്തു പരിപാലിക്കണെ. അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുരക്ഷിക്കണെ. ഇന്നത്തെ രാത്രിയിൽ ശാന്തമായി ഉറങ്ങുവാൻ കൃപ തരണമേ. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് തമ്പുരാനെ പരിഹാരം കാണിച്ചു തരണെ.
നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ... ആമേൻ
നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ... ആമേൻ