ഉറങ്ങും മുൻപ്‌.........നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു

 
prayer

ഉറങ്ങും മുൻപ്‌.........
നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
റോമാ 5 : 8

ആദിയും അന്തവുമായ ദൈവമേ... മഹാകാരുണ്യവാനും അനുഗ്രഹങ്ങളുടെ ഉറവിടമായ കർത്താവേ... ഒരു ദിവസം കൂടെ അങ്ങയെ മഹത്വപ്പെടുത്തുവാനായി ഒരുക്കിയ കൃപയ്ക്ക് നന്ദി പറയുന്നു. ദൈവമേ എളിമ നിറഞ്ഞ ഹൃദയത്തിൽ ആണ് അങ്ങയുടെ വചനം വസിക്കുന്നത് അങ്ങയുടെ വചനം വായിക്കുവാനും അതനുസരിച്ചു ജീവിക്കുവാനും ഞങ്ങൾക്ക് കൃപ തരണമേ. ദൈവമേ വചനം വായിക്കുമ്പോഴും കേൾക്കുമ്പോഴും അത് നല്ല നിലത്തു വീണ വിത്തിനെ പോലെ ഞങ്ങളുടെ ഹൃദയത്തിൽ നൂറും അറുപതും മേനി വിളവ് നല്കുന്നവയാകട്ടെ. പലപ്പോഴും ഞങ്ങൾ കേൾക്കുന്ന വചനം ഗ്രഹിക്കുന്നുവെന്നാലും വേരുറയ്ക്കാൻ പറ്റാതെ പാറപ്പുറത്ത് വീണു പോയ വിത്തുകൾ പോലെയാണ്. ദൈവമേ എന്ത് പ്രതിസന്ധി വന്നാലും സഹനച്ചൂളയിൽ എരിഞ്ഞാലും അങ്ങയുടെ തിരുവചനത്തിൽ ആശ്രയം കണ്ടെത്താൻ കൃപ നൽകണമേ. വചനം കേൾക്കുക മാത്രമല്ല അതിൽ ജീവിക്കുകയും ചെയ്യുവാൻ കൃപ തരണമേ. വചനം കേൾക്കുന്ന പോലെ പങ്കുവയ്ക്കുവാനും അങ്ങയെ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ കാവൽ മാലാഖമാരെ വിശുദ്ധരെ കാത്തുകൊള്ളേണമേ... ആമേൻ

Tags

Share this story

From Around the Web