ഉറങ്ങും മുൻപ്........അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കല്‍വന്നു പ്രാര്‍ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും
Apr 19, 2026, 20:38 IST
കരുണ സമ്പന്നനായ ഞങ്ങളുടെ നല്ല കർത്താവേ... അങ്ങയെ മഹത്വപ്പെടുത്തുവാൻ ഒരു ദിവസം കൂടി ദാനമായി നൽകുവാൻ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ സ്നേഹവും കരുണയും ഞങ്ങളെ പിന്തുടരുന്നതിനായി അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു, സ്തുതിക്കുന്നു. കർത്താവേ അങ്ങ് ഞങ്ങളെ ഇത്രമാത്രം കരുതുവാൻ യാതൊരു യോഗ്യതയും ഞങ്ങളിലില്ല. സ്വർഗ്ഗവും ഭൂമിയും നിറഞ്ഞു നിൽക്കുന്ന അങ്ങ് ഈ കാലിത്തൊഴുത്തിൽ ഉണ്ണിയായി കിടക്കുന്നതു കാണുമ്പോൾ കർത്താവേ ഇത്രയും ചെറുതായി ഞങ്ങളെ ഇത്രത്തോളം സ്നേഹിക്കുവാൻ അങ്ങേയ്ക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക. അവിടുന്ന് ഞങ്ങളെ സ്നേഹിക്കുന്നു എന്നത് തന്നെയാണ് ഞങ്ങളുടെ സന്തോഷത്തിന്റ കാരണം
കർത്താവേ ഇതാ ഞങ്ങൾ ഞങ്ങളേത്തന്നെ സമർപ്പിക്കുന്നു. അവിടുത്തെ തിരുമനസ്സ് ഞങ്ങളിലും ഞങ്ങളുടെ കുടുംബത്തിലും ഞങ്ങളുടെ ദേശത്തിലും നിറവേറട്ടേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ പൂർത്തിയാകട്ടെ. കർത്താവേ ഇന്നത്തെ ഞങ്ങളുടെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തിയെയും അങ്ങേയ്ക്കു ഞങ്ങൾ നൽകുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എല്ലാം വിശുദ്ധീകരിക്കുകയും നയിക്കുകയും ചെയ്യണമേ. അവിടുത്തെ കരം ഞങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന നിയോഗങ്ങളിൽ അവിടുത്തെ ഹിതം സംഭവിക്കട്ടെ... പരിശുദ്ധ അമ്മയും വിശുദ്ധ ഔസേപ്പ് പിതാവും എപ്പോഴും ഞങ്ങൾക്ക് മാദ്ധ്യസ്ഥം വഹിക്കട്ടെ... ആമേൻ