ഉറങ്ങും മുൻപ്‌.........ക്രിസ്‌തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.
 

 
prayer

ഞങ്ങളുടെ നല്ല ദൈവമേ... എത്ര വലിയ സ്നേഹമാണ്‌ അങ്ങ്‌ ഞങ്ങളോട്‌ കാണിക്കുന്നതെന്ന് ഓർക്കുമ്പോൾ നന്ദിയെന്നല്ലാതെ എന്തു പറയും നാഥാ. സ്തുതിയും ആരാധനയും സർവ്വശക്തനായ ദൈവത്തിനു മാത്രം. അനേകം പേർ ഇന്നേ ദിവസം ഞങ്ങളെ പിരിഞ്ഞുപോയി. ഇന്നലെയുണ്ടായിരുന്നവർ, പക്ഷേ അങ്ങ്‌ ഞങ്ങളെ കരുതുന്നു. സ്നേഹത്തിൽ പരിപാലിക്കുന്നു. ഇല്ലായിമകളുടെ നടുവിലും കരം പിടിച്ച്‌ നടത്തുന്നു. നാളെയുടെ പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. അങ്ങ്‌ കൂടെയുള്ളതിനാൽ ഞങ്ങൾ ഈ പരീക്ഷണങ്ങളൊന്നും ഭയപ്പെടുന്നില്ല. മരുഭൂമിയിൽ ഇസ്രായേലിനെ നയിച്ച ദൈവം, ചെങ്കടൽ പിളർത്തി മുന്നോട്ട്‌ നീങ്ങുവാൻ സഹായിച്ച ദൈവം ഞങ്ങളേയും സഹായിക്കുമല്ലോ. ഈ അസ്വസ്ഥതകളും പരാജയഭീതിയും ഞങ്ങൾ അതിജീവിക്കും. എങ്കിലും തമ്പുരാനേ അങ്ങേ കരുണ ഞങ്ങളിൽ നിന്നു മായിക്കരുതേ. രാത്രിയിലെ അപകടങ്ങളിൽ നിന്നും, അപ്രതീക്ഷിതമായ സംഭവങ്ങളിൽ നിന്നും ഞങ്ങൾക്ക്‌ സംരക്ഷണം നൽകണമേ. ഈശോമിശിഹായുടെ തിരുരക്തത്തിന്റെ അമൂല്യമായ ശക്തിയിൽ ആശ്രയിച്ച് ഞങ്ങൾ സമർപ്പിക്കുന്ന യാചനകൾ കേട്ടരുളേണമേ... ആമേൻ

Tags

Share this story

From Around the Web