ഉറങ്ങും മുൻപ്‌.........പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍

 
prayer

ഞങ്ങളുടെ ദൈവമായ കർത്താവേ... ഞങ്ങളുടെ ഹൃദയങ്ങളെ അവിടുത്തെ പരിശുദ്ധ ആത്മാവിനാൽ അഭിഷേകം ചെയ്യണമേ. ലോകത്തോട് സുവിശേഷത്തിന്റെ ചൈതന്യം വിളിച്ചു പറയുവാനും, ഞങ്ങളുടെ സഹോദരരെ ദൈവവഴിയിൽ നയിക്കുവാനും കൃപനൽകണമേ. അനുതപിക്കുവാനും, പാപമോചനത്തിന് വേണ്ടിയുള്ള കുമ്പസാരമെന്ന കൂദാശസ്വീകരിച്ചു വിശ്വാസത്തിൽ വളരുവാനും, ഒരുങ്ങുന്നതിനൊപ്പം മറ്റുളവരെ കൂടി പ്രോത്സാഹിപ്പിക്കുവാനും കർത്താവേ അവിടുന്ന് കൃപതരണമേ. ദേവാലയത്തിൽ നിന്നും, ദൈവശുശ്രുഷയിൽ നിന്നും വിലക്കുന്ന, തള്ളിപ്പറയുന്ന ഒന്നും ഞങ്ങളുടെ ജീവിതങ്ങളിൽ സംഭവിക്കാതിരിക്കട്ടെ. നല്ല ഈശോയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഒത്തു ചേരുവാനും പ്രാർത്ഥിക്കുവാനും ദൈവം ഞങ്ങൾക്ക് നൽകിയ ഇടം. കർത്താവേ അവിടുത്തെ ചൈതന്യം എല്ലായ്പ്പോഴും അനുഭവിക്കുവാൻ ഞങ്ങളുടെ ദേവാലയ പരിസരത്തെ അനുഗ്രഹിക്കണമേ. ദേവാലയത്തിൽ നിന്നും ഞങ്ങൾ സ്വീകരിച്ച എല്ലാ നല്ലകാര്യങ്ങളെയും ഓർക്കുന്നു.

ജീവിത ആരംഭത്തിൽ മാമ്മോദീസയിൽ തുടങ്ങി, ജീവിത അവസാനത്തിൽ മരണശുശ്രുഷയ്ക്ക് വരെ വേദിയാകുന്ന ഞങ്ങളുടെ ദേവാലയത്തെ പവിത്രമായ് കാണുവാനും, ബഹുമാനിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.

ദേവാലയത്തിന്റെ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന രീതിയിൽ ഞങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രവർത്തി ഉണ്ടായിട്ടുണ്ട് എങ്കിൽ ദൈവമേ അവിടുന്ന് മാപ്പ്തരണമേ. പ്രാർത്ഥനയ്ക്കും, കൂട്ടാമയ്ക്കും വേണ്ടി ദേവാലയത്തോട് ചേർന്ന് നിൽക്കുവാൻ കൃപ നൽകണമേ. അഹങ്കാരവും, മുൻകോപവും മാറ്റിവച്ചു ശുശ്രുഷ മനോഭാവത്തോടെ ദേവാലയത്തിൽ ആയിരിക്കുവാൻ അനുഗ്രഹം നല്കണമേ... ആമേൻ

Tags

Share this story

From Around the Web