ഉറങ്ങും മുൻപ്.........നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും
May 24, 2026, 19:59 IST
ഞങ്ങളുടെ നല്ല ഈശോയെ... അങ്ങയെപ്പോലൊരു സ്നേഹം ഞങ്ങൾ അറിഞ്ഞിട്ടില്ലാ. അങ്ങെ സ്നേഹത്തിനു പകരമാകാൻ ആർക്കുമാകില്ല..!! തിരുക്കുടുംബത്തിന്റെ നാഥനായ ഈശോയെ. ഈ പ്രാർത്ഥനാവേളയിൽ ഞങ്ങളുടെ കുടുംബങ്ങളിലേക്ക് കടന്നുവരേണമേ. സകല വിധ അസാമാധാനത്തിന്റെയും അരക്ഷിതാവസ്ഥയുടെയും മതിലുകൾ തകർക്കണമേ. ഐക്യത്തിലും സ്നേഹത്തിലും ഞങ്ങളുടെ കുടുംബങ്ങളെ പരിപാലിക്കണമേ. ഈശോയെ അറിയാത്ത മക്കളിലേക്ക്, ദൈവപരിപാലനയുടെ ശക്തിയും അനുഗ്രഹവും ലഭിക്കാൻ തടസമുള്ള കുടുംബങ്ങളിലേക്ക്, മക്കളില്ലാതെ വേദനിക്കുന്നവരിലേക്ക്, അനാഥരിലേക്ക്, ദാരിദ്ര്യത്തിന്റെ ദുരിതം പേറുന്ന കുടുംബങ്ങളിലേക്ക്. യേശുവേ... അങ്ങ് വരേണമേ. ദാമ്പത്യബന്ധങ്ങളിൽ വിള്ളലുള്ള സഹോദരങ്ങളിലേക്ക്, മക്കൾക്ക് നല്ലവിധം പഠിക്കാനാവാത്ത അവസ്ഥകളിലേക്ക്, കുടുംബപ്രാർത്ഥന മുടക്കം വന്ന സഹോദരങ്ങളിലേക്ക്. അയൽ വക്കബന്ധങ്ങൾ പുനസ്ഥാപിക്കപ്പെടുവാൻ. തഴക്കദോഷങ്ങൾ, ശാപഗ്രസ്തമായ അവസ്ഥകൾ, ഐശ്വര്യം നഷ്ടപ്പെട്ടിട്ടുള്ളവർക്ക് അവതിരിച്ചു കൊണ്ടുവരാൻ. കടക്കെണി, മാറാരോഗം, ബന്ധനങ്ങളുടെ മേഖലകൾ സകലതും കർത്താവീശോ മിശിഹായുടെ നാമത്തിൽ മാറിപ്പോകട്ടെ... അവിടുന്ന് രാജാവായി വസിക്കുന്ന കുടുംബമായി മാറുവാൻ, ഈശോയുടെ തിരുക്കുടുംബത്തിന്റെ സന്തോഷം എളിയവരായ ഞങ്ങൾക്കും സംജാതമാകുവാൻ അനുഗ്രഹിക്കണമേ... പരിശുദ്ധ ത്രീത്വത്തിന്റെ ഐക്യത്തിൽ, തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പിതാവിന്റെയും, മാതാവും സഹരക്ഷകയുമായ പരിശുദ്ധ കന്യാമറിയത്തിന്റെയും, ഉണ്ണീശോയുടെ അനുഗ്രത്താലും ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ... ആമേൻ