ഉറങ്ങും മുൻപ്‌.........ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്‌തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്‌

 
prayer
ഞങ്ങളുടെ ദൈവമായ കർത്താവേ... അവിടുത്തെ ഞങ്ങൾ സ്തുതിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ദുരാഗ്രഹങ്ങൾ അവിടുന്ന് ഇല്ലാതാക്കണമേ. പലതരത്തിലുള്ള ദുരാഗ്രഹങ്ങൾ ഞങ്ങളെ അലട്ടാറുണ്ട്. ജീവിതത്തെ കുറിച്ചുള്ള അമിതമായ ആകാംഷ, ചില സാഹചര്യങ്ങളോട് ഉള്ള അതിയായ ആഗ്രഹങ്ങൾ, ഞങ്ങൾക്കുള്ള എല്ലാ ആഗ്രഹങ്ങളും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. കർത്താവെ, അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ. വിജയത്തിന്റെ ആത്മാവിനെ ഞങ്ങളുടെമേൽ ചൊരിയണമേ. ദുരാഗ്രഹത്തിന്റെയും, തിന്മയുടെയും ആത്മാവ് ഞങ്ങളിൽ നിന്നും വിട്ടു പോകുവാൻ ഇടയാക്കണമേ. ഈശോയെ, മരിച്ചു പോകുമെന്നുള്ള ഭയത്തിൽ, വാവിട്ടു കരഞ്ഞ ശിഷ്യന്മാരെ, ധൈര്യപ്പെടുത്തി കൊണ്ട് കടലിനെ ശാന്തമാക്കിയ പോലെ ഞങ്ങളുടെ ജീവിതത്തിലെ അലറുന്ന കടലിനെ ശാന്തമാക്കണമേ. ധീരതയുടെ ആത്മാവിനെ ഞങ്ങളുടെ മേൽ അയക്കണമേ. പരിശുദ്ധ ആത്മാവേ, ഞങ്ങളുടെ മേൽ എഴുന്നുള്ളി വരണമേ. ഭയചകിതരായി കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേൽ, പെന്തക്കുസ്താ ദിനത്തിൽ ആവസിച്ചു കൊണ്ട് അവിടുന്ന് അവരെ ധൈര്യ പെടുത്തിയ പോലെ, ഞങ്ങളുടെ ഹൃദയങ്ങളെ അവിടുന്ന് ധീരതയിലേയ്ക്ക് നയിക്കണമേ. പിതാവായ ദൈവമേ, മോശയുടെ ജീവിതത്തെ ശക്തി പെടുത്തിയപോലെ അവിടുത്തെ വചനം അനുസരിച്ചു ജീവിക്കുവാൻ, ഞങ്ങളെ ശ്കതിപ്പെടുത്തണമേ. നല്ല നാഥാ, വലിയ സന്തോഷത്തിലേയ്ക്ക് ഞങ്ങളെ നയിക്കണമേ. മാലാഖമാരെ, ഞങ്ങളുടെ ജീവിതങ്ങൾക്ക് കാവലായ് നിലകൊള്ളേണമേ. ജീവിതത്തിന്റെ ദുർഘട നിമിഷങ്ങളിൽ ഞങ്ങൾക്ക് വേണ്ടി പൊരുതണമേ... ആമേൻ

Tags

Share this story

From Around the Web