ഉറങ്ങും മുൻപ്‌.........നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
 

 
prayer

സൗഖ്യദായകനായ ഞങ്ങളുടെ നല്ല ഈശോയേ... അങ്ങ്‌ ഒരു വാക്ക്‌ കൽപ്പിച്ചാൽ മതിയല്ലോ അവിടുത്തെ മക്കൾ സുഖം പ്രാപിക്കുവാൻ. രോഗപീഢകളാലും, വേദനകളാലും നീറുന്ന സഹോദരങ്ങളെ അവിടുന്ന് കാണുന്നില്ലയോ. ആശുപത്രികളിലും ഓപ്പറെഷൻ തിയറ്ററുകളിലും ആയിരിക്കുന്നവർക്ക്‌ ഈ നിമിഷം അവിടുത്തെ കരസ്പർശ്ശത്താൽ സൗഖ്യം നൽകണമേ. ആതുരസേവനരംഗത്ത്‌ പ്രവർത്തിക്കുന്ന സകലരെയും അവിടുന്ന് അനുഗ്രഹിക്കണമേ. നിസ്വാർത്ഥമയി സേവനം നടത്തുന്ന വിവിധ സഹായകരെയും ശുശ്രൂഷകരെയും കൃപകളാലും വരങ്ങളാലും നിറക്കണമേ. ഉറക്കമില്ലാതെ രാപകൽ അസഹനീയമായ വേദനയിൽ നീറുന്ന മക്കൾക്ക്‌ ആശ്വാസം നൽകണമേ. അങ്ങേ സഹായം പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളെയും ഞങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങളെയും അവിടുന്ന് ഗൗനിക്കണമേ. ഈശോയെ അവിടുത്തേക്ക്‌ അസാധ്യമായി ഒന്നുമില്ല. വിശ്വാസത്തോടെ ഈ പ്രാർത്ഥനയിൽ അങ്ങേ വിളിക്കുന്ന മക്കളുടെ മേൽ കരുണ തോന്നണേ... ദാവീദിന്റെ പുത്രാ... യേശുനാഥാ ഞങ്ങളിൽ കനിയണമേ... എന്നെന്നും ജീവിക്കുന്ന ഈശോമിശിഹായുടെ നാമത്തിൽ...
ഇന്നും എന്നേക്കും... ആമേൻ

Tags

Share this story

From Around the Web