ഉറങ്ങും മുൻപ്‌......... അവിടുന്നു ദരിദ്രനെ പൊടിയില്‍ നിന്ന്‌ ഉയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍ നിന്ന്‌ ഉദ്ധരിക്കുന്നു

 
prayer
സകലത്തിന്റെയും സൃഷ്ടാവായ നല്ല ദൈവമേ... ജനിച്ചനിമിഷം മുതൽ ഇന്നുവരെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾ ആവശ്യപ്പെട്ടപ്പോഴും ആവശ്യപ്പെടാതെയും അങ്ങ് നൽകിയ നിരവധിയായ ദാനങ്ങൾ ഞങ്ങളൊർക്കുന്നു. ഇതുവരെയും തിരിച്ചറിഞ്ഞു നന്ദി പറയാത്തതും എന്നാൽ ഞങ്ങൾക്ക് ലഭച്ചിട്ടുള്ളതുമായ സകല അനുഗ്രഹങ്ങൾക്കും നന്ദി കർത്താവേ. മാതാപിതാക്കളിലൂടെ, സഹോദരങ്ങളിലൂടെ, ബന്ധുജനങ്ങളിലൂടെ, അയൽവാസികളിലൂടെ, സുഹൃത്തുക്കളിലൂടെ, അധ്യാപകരിലൂടെ, പുരോഹിതരിലൂടെ, സന്യസ്ഥരിലൂടെ, തിരുസഭയിലൂടെ, പൂർവികരിലൂടെ അധികാരികളിലൂടെ ഞങ്ങളെ അനുഗ്രഹിച്ച നല്ല ദൈവമേ, ഞങ്ങളങ്ങയെ സ്തുതിക്കുന്നു. സ്വജീവിതത്തിലെ നിരവധിയായ അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞു അങ്ങയെ മഹത്വപ്പെടുത്താൻ എല്ലാമനുഷ്യരെയും അനുഗ്രഹിക്കണമേ. വലിയ ദുഃഖത്തിലും നിരാശയിലും കഴിയുന്നവർക്ക് ആശ്വാസവും സമാധാനവും നൽകേണമേ.
ഇന്ന്, കഠിനമായ ദുഷ്ടതയും വഞ്ചനയും ചെയ്യാൻ തീരുമാനമെടുത്തിരിക്കുന്നവരെ പിന്തിരിപ്പിക്കണമേ. വിനാശകരമായ അപകടങ്ങളിൽ നിന്നും പിതാവേ അങ്ങയുടെ മക്കളെ സംരക്ഷിക്കണമേ 
ദൈവവിളി ഉപേക്ഷിക്കാനും ഭ്രൂണഹത്യ ചെയ്യാനും തീരുമാനിച്ചിരിക്കുന്നവരെ മാനസാന്തരപ്പെടുത്തണമേ. മദ്യപാനത്തിന്റെ അടിമത്വത്തിൽ കഴിയുന്നവരെ കരുണയോടെ മോചിപ്പിക്കണമേ. വലിയ ഞെരുക്കത്തിലും ദുഃഖത്തിലും കഴിയുന്ന അവരുടെ കുടുംബാങ്ങങ്ങളെ ആശ്വസിപ്പിക്കണമേ 
ചെയ്യാത്ത തെറ്റിന് ശിക്ഷയനുഭവിച്ചു തടവറകളിൽ കഴിയുന്നവരെ ആശ്യസിപ്പിക്കണമേ. സത്യത്തെ പ്രതി പീഡനമേൽക്കുന്നവരെയും, തടവിലാക്കപ്പെട്ടവരെയും, മരണഭീതിയിൽ കഴിയുന്നവരെയും ധൈര്യപ്പെടുത്തണമേ, അല്പകാലത്തെ സഹനത്തിനു നിത്യതയിൽ ലഭിക്കാനിരിക്കുന്ന ആനന്ദം കൊണ്ടു അവരെ അഭിഷേകം ചെയ്യണമേ... കർത്താവേ വിശ്വാസം നഷ്ടപ്പെടാതെ പ്രത്യാശയോടെ ജീവിക്കാൻ അങ്ങയുടെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ...
പരിശുദ്ധ അമ്മേ, മാലാഖമാരുടെ രാജ്ഞി മാധ്യസ്ഥവും സാന്നിധ്യവും നൽകി ഞങ്ങളെ നയിക്കണമേ... ആമേൻ

Tags

Share this story

From Around the Web