ഉറങ്ങും മുൻപ്‌.........ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും
 

 
prayer

ഞങ്ങളെ കരുതുന്ന നല്ല ദൈവമേ...
അങ്ങയുടെ പക്കലേക്ക് വരുന്നവരെ തള്ളികളയാത്തവനേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നൂ , സ്തുതിക്കുന്നു. ആത്മീയവും ഭൗതീകവുമായ ആവശ്യങ്ങളാല്‍ അങ്ങയുടെ സന്നിധിയില്‍ വന്നപ്പോഴോക്കെയും അങ്ങു ഞങ്ങളെ കൈവിട്ടില്ലല്ലോ. ആകയാല്‍ നാഥാ അങ്ങയിലുള്ള വിശ്വാസത്താല്‍ പ്രേരിതരായി ഇതാ ഞങ്ങൾക്ക് ഇന്നേ ദിവസം അങ്ങ് സ്നേഹസമ്മാനമായി നൽകിയതിന് ഓർത്ത് നന്ദി പറയുന്നു. ഈ ദിവസം അങ്ങ് ഞങ്ങൾക്കായി കരുതിവെച്ചിരുന്ന എല്ലാ സുഖദുഃഖങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. അവിടുന്ന് ശിക്ഷിക്കുന്ന ദൈവമല്ല, മറിച്ച് രക്ഷിക്കുന്ന ദൈവമാണല്ലോ. ഞങ്ങൾക്കായി മനുഷ്യാവതാരം ചെയ്ത അങ്ങയുടെ സ്നേഹത്തെ ഇപ്പോഴും എപ്പോഴും ധ്യാനിച്ച്‌ അങ്ങയുടെ കല്പ്പനകള്‍ക്കനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളുടെ ദേശത്തെയും ഞങ്ങളേയും ഞങ്ങളുടെ അയല്‍ക്കാരെയും അനുഗ്രഹിക്കണമേ. ജോലിയില്ലാതെ വേദനിക്കുന്ന മക്കളെ, സ്വന്തമായി ഭവനമില്ലാതെ കഷ്ടപ്പെടുന്നവര്‍, വിവാഹ തടസം നേരിടുന്നവർ, കുടുംബങ്ങളില്‍‍ നിന്നകന്നു ജോലി ചെയ്യുന്നവര്‍ എല്ലാവരെയും അനുഗ്രഹിക്കണമേ. കര്‍ത്താവേ, അവിടുത്തെ കരുണ എല്ലാ മക്കളിലും ചൊരിയണമേ. അങ്ങയെക്കൂടാതെ  ഞങ്ങൾക്ക്‍ ഒന്നും ചെയ്യുവാന്‍ സാധ്യമല്ലെന്ന് അങ്ങേയ്ക്കറിയാമല്ലോ. ഇതാ അവിടുത്തെ സന്നിധിയില്‍ അങ്ങയുടെ ഹിതം നിറവേറുവാന്‍ ഞങ്ങളെ  സമര്‍പ്പിക്കുന്നു. ഈശോയെ സ്വീകരിക്കണമേ... ആമേൻ

Tags

Share this story

From Around the Web