ചിക്കന്‍ ബിരിയാണിയില്‍ വണ്ട്; കോഴിക്കോട് കുന്നമംഗലത്തെ ഹോട്ടല്‍ പൂട്ടിച്ചു;ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷ്യവിഭവങ്ങളും കണ്ടെത്തി
Sep 12, 2026, 16:11 IST
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കന്‍ ബിരിയാണിയില്‍ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിനെതിരെ നടപടി. മുറിയനാലിലെ പാരഡൈസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്.
ഇന്നലെ രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് വണ്ടിനെ ലഭിച്ചതെന്നാണ് വിവരം. തുടര്‍ന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷ്യവിഭവങ്ങളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ അടപ്പിച്ചത്.
ഭക്ഷണത്തിന്റെ ഗുണനിലവാരവും ഹോട്ടലിലെ ശുചിത്വവും സംബന്ധിച്ച് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.