സര്‍ക്കാര്‍ അനുമതിയില്ലാതെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി; രണ്ട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
 

 
BAR

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ അനുമതി നല്‍കിയതില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം, പത്തനംതിട്ട എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍മാരായ പി.കെ സതീഷ്, പി.എല്‍ ഷിബു എന്നിവര്‍ക്കെതിരെയാണ് നടപടി.

മദ്യനയ ചര്‍ച്ച പൂര്‍ത്തിയാകും മുമ്പ് ലൈസന്‍സ് പുതുക്കി നല്‍കിയത് ഗുരുതര വീഴ്ചയെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വകുപ്പിനോട് അനുമതി തേടിയിരുന്നില്ലെന്നും എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് ലൈസന്‍സ് അനുവദിച്ചിരുന്നത്.
2014ല്‍ ബിയര്‍, വൈന്‍ പാര്‍ലറായി മാറിയ ടു സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചത്. ശ്രേണി ഉയര്‍ത്തിയതിന്റെ ഭാഗമായ സ്വാഭാവിക നടപടി എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ സര്‍ക്കാറിന്റെ വരാന്‍ പോകുന്ന മദ്യനയത്തില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. അതിനു മുമ്പേ അനുമതി നല്‍കിയതില്‍ കടുത്ത അതൃപ്തിലായിരുന്നു എക്‌സൈസ് മന്ത്രി.

Tags

Share this story

From Around the Web