ലോകത്തിന് സ്വാർഥതയില്ലാത്ത സ്നേഹത്തിന്റെ മാതൃകയായി മാറുക: ക്രൈസ്തവരോട് ലെയോ പാപ്പ
ലോകത്തിന് സ്വാര്‍ഥതയില്ലാത്ത സ്‌നേഹത്തിന്റെ മാതൃകയായി മാറാന്‍ ക്രൈസ്തവരോട് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. സ്‌പെയിന്‍ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ക്കായി സമയം മാറ്റിവച്ച സന്നദ്ധപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
കര്‍ത്താവിനോടും സഭയോടും മാര്‍പാപ്പയോടുമുള്ള സ്‌നേഹത്തെ മുന്‍നിര്‍ത്തി സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ സേവനങ്ങള്‍ക്ക് പാപ്പ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ആവശ്യമായതിലും കൂടുതല്‍ ആളുകള്‍ സന്നദ്ധസേവനത്തിനായി മുന്നോട്ടുവന്നതിനെ മാര്‍പാപ്പ പ്രത്യേകം പ്രശംസിച്ചു.
സന്ദര്‍ശനത്തിന്റെ വിജയത്തിനായി പലരും ജോലിയില്‍ നിന്ന് അവധിയെടുത്തും, മാസങ്ങളോളം പൂര്‍ണ്ണമായി ഇതിനായി സമയം മാറ്റിവച്ചുമാണ് പ്രവര്‍ത്തിച്ചതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
''നിങ്ങളില്‍ ഓരോരുത്തരും നിങ്ങളുടെ ഹൃദയവും കൈകളും ആശയങ്ങളും കഴിവുകളും പുഞ്ചിരിയും നല്‍കിക്കൊണ്ട് തങ്ങളാല്‍ കഴിയുന്നതെല്ലാം സമര്‍പ്പിച്ചു.
ദൈവം നിങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ,'' മാര്‍പാപ്പ ആശംസിച്ചു. യേശുവിന്റെ പുളി മാവിന്റെ ഉപമയെ അനുസ്മരിച്ചുകൊണ്ട്, സന്നദ്ധപ്രവര്‍ത്തകരുടെ ഈ ഉദാരമനസ്‌കത മറ്റുള്ളവരോടുള്ള കരുതലിലൂടെ സമൂഹത്തെ സ്വാധീനിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
സ്വാര്‍ഥതാത്പര്യങ്ങളും ലാഭക്കൊതിയും നിറഞ്ഞ ഇന്നത്തെ ലോകത്ത്, പ്രത്യുപകാരം പ്രതീക്ഷിക്കാതെ നന്മ ചെയ്യാനും മാനവികതയുടെ സമഗ്രമായ വികസനത്തിനായി ജീവിക്കാനും ക്രിസ്ത്യാനികള്‍ തയ്യാറാകണം.
സന്നദ്ധപ്രവര്‍ത്തകരുടെ ഈ ദൈവസ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം മാഡ്രിഡ് നഗരത്തെ ദൈവരാജ്യത്തോട് കൂടുതല്‍ അടുപ്പിച്ചുവെന്ന് ലെയോ പതിനാലാമന്‍ പാപ്പ പറഞ്ഞു.