തന്റെ നീതിവിധികളില്‍ താത്പര്യമുള്ളവരോടും തന്റെ ശിക്ഷണം സ്വീകരിക്കുന്നവരോടും അവിടുന്ന് ആര്‍ദ്രത കാണിക്കുന്നു:സന്ധ്യാപ്രാര്‍ത്ഥന

 
PRAY

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ... അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ... ഈ ദിവസം ഞങ്ങള്‍ക്കായി അവിടുന്ന് ചൊരിഞ്ഞ നിരവധിയായ നന്മകളെ ഞങ്ങള്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ കണ്ണുനീര്‍ പ്രാര്‍ത്ഥന ചെവിക്കൊണ്ട് ഞങ്ങള്‍ക്കായി അവിടുന്ന് അത്ഭുതം പ്രവര്‍ത്തിച്ചുവല്ലോ. അങ്ങയെ മറന്ന് സുഖലോലുപതയില്‍ ജീവിച്ച നിമിഷങ്ങളെയോര്‍ത്ത് ഞങ്ങള്‍ മനസ്തപിക്കുന്നു. ആയിരം അപകടങ്ങള്‍ ഞങ്ങള്‍ക്കെതിരായി വന്നാലും അവിടുത്തെ വിരിച്ച കരം ഞങ്ങളെ താങ്ങി നിര്‍ത്തുവോളം ഞങ്ങള്‍ ഭയപ്പെടില്ല. ഇത്രയധിയകമായി ഞങ്ങളെ സ്‌നേഹിക്കുന്ന ദൈവമേ അങ്ങേ സ്‌നേഹത്തിനു പകരമായി ഞങ്ങള്‍ എന്ത് നല്‍കും. ഞങ്ങള്‍ ഞങ്ങളുടെ ജീവിതമാകുന്ന കാസ ഉയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിക്കും. കാരണം എല്ലാവരും കൈവിട്ടപ്പോള്‍, ഞങ്ങളെ കുറ്റപ്പെടുത്തി അകന്നപ്പോള്‍ അങ്ങ് മാത്രമാണ് ഞങ്ങളെ വിശ്വസിച്ചത് ഞങ്ങളെ സഹായിക്കുവാന്‍ കരം നീട്ടിയത്. ഈ ലോകത്ത് എന്തൊക്കെ നഷ്ടമാക്കിയാലും ദൈവമേ അങ്ങേ നാമം വിളിക്കുവാന്‍ ഞങ്ങളുടെ നാവിനു അങ്ങ് ശക്തി തരണമേ... നിത്യപിതാവിന്റെ സ്‌നേഹത്തില്‍ പുത്രനായ യേശുവിന്റെ മഹത്വത്തില്‍ പരിശുദ്ധ റൂഹായുടെ സഹവാസത്തില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേട്ടരുളേണമേ... ആമേന്‍

Tags

Share this story

From Around the Web