ബിസിപിഎ വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും ആഗസ്റ്റ് 31 ന്

ബെംഗളൂരു: കര്‍ണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ്സ് അസോസിയേഷന്‍ (ബിസിപിഎ) 21 -മത് വാര്‍ഷിക സമ്മേളനവും വാര്‍ത്താപത്രികയായ ബിസിപിഎ ന്യൂസ് അഞ്ചാം വാര്‍ഷികവും അവാര്‍ഡ് വിതരണവും ആഗസ്റ്റ് 31 ന് ബാംഗ്ലൂരില്‍ നടക്കും.
ഹെന്നൂര്‍ ക്രോസ് നവജീവ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗുഡ്‌ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.എം.മാത്യൂ മുഖ്യാതിഥി ആയിരിക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിസിപിഎ ന്യൂസ് വാര്‍ത്താപത്രികയില്‍ പ്രസിദ്ധീകരിച്ച മികച്ച ലേഖനത്തിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഡോ.സിനി ജോയ്‌സ് മാത്യൂ, പ്രൊഫ.ഡോ.ബിനു ഡാനിയേല്‍, സന്ദീപ് വിളമ്പുകണ്ടം, അഭിലാഷ് ജേക്കബ് എന്നിവരും കര്‍ണാടകയിലെ വിവിധ പെന്തെക്കൊസ്ത് സഭകളുടെ മുഖ്യ ചുമതല വഹിക്കുന്ന ശുശ്രൂഷകരെയും ചടങ്ങില്‍ ആധരിക്കും. ജബീസ് ഇമ്മാനുവേലിന്റെ നേതൃത്വത്തില്‍ പ്രത്യേക വയലിന്‍ സംഗീത പരിപാടിയും നടക്കും.
'സുവിശേഷീകരണ രംഗത്ത് സമകാലിക മാറ്റങ്ങള്‍ ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ലേഖന മത്സര വിജയികള്‍ക്കുള്ള ഫലകവും ക്യാഷ് അവാര്‍ഡും സമ്മേളനത്തില്‍ വിതരണം ചെയ്യും.
സമ്മേളനത്തിന് പാസ്റ്റര്‍ ജോസ് മാത്യൂ (രക്ഷാധികാരി), ചാക്കോ കെ തോമസ് (പ്രസിഡന്റ്), ജോസഫ് ജോണ്‍ (സെക്രട്ടറി), ജോമോന്‍ ജോണ്‍ ചമ്പക്കുളം (വൈസ് പ്രസിഡന്റ്), ജോസ് വലിയകാലായില്‍ (ജോയിന്റ് സെക്രട്ടറി), ഡേവീസ് ഏബ്രഹാം (ട്രഷറര്‍) ബെന്‍സണ്‍ ചാക്കോ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ലാന്‍സണ്‍ പി.മത്തായി (ചാരിറ്റി കോര്‍ഡിനേറ്റര്‍), ജേക്കബ് ഫിലിപ്പ് (പ്രയര്‍ കോര്‍ഡിനേറ്റര്‍), ബിനു മാത്യൂ, സാജു വര്‍ഗീസ് (മീഡിയ കോര്‍ഡിനേറ്റര്‍), മനീഷ് ഡേവിഡ്( ബിസിപിഎ ന്യൂസ് പബ്ലീഷര്‍), നിബു വെള്ളവന്താനം, സന്തോഷ് പാറേല്‍ ( ഓവര്‍സീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കും.